---
title: "#dileep | ശ്രീകൃഷ്ണന്റെ വേഷത്തിൽ മാമാട്ടി; മകളെ കൊഞ്ചിച്ച് ദിലീപ് ചിത്രം വൈറൽ"
english_title: "#Mamatti #SriKrishna #Dileep's #picture #goes #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/144387/mamatti-srikrishna-dileeps-picture-goes-viral"
published_at: "2023-09-06T22:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8aa5ba15e1_dileep_1.jpg"
keywords: []
---

# #dileep | ശ്രീകൃഷ്ണന്റെ വേഷത്തിൽ മാമാട്ടി; മകളെ കൊഞ്ചിച്ച് ദിലീപ് ചിത്രം വൈറൽ

> **Lead Summary:** ഈ ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ നിരവധി താരങ്ങൾ ആരാധകർക്ക് ആശംസകളുമായി എത്തിയിരുന്നു. നടി കാവ്യ മാധവനും ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ . മകൾ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് കാവ്യ മാധവൻ ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്.

## Article Content

ഈ ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ നിരവധി താരങ്ങൾ ആരാധകർക്ക് ആശംസകളുമായി എത്തിയിരുന്നു. നടി കാവ്യ മാധവനും ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ . മകൾ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് കാവ്യ മാധവൻ ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്.

സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനൂപ് ഉപാസനയാണ് മാമാട്ടി എന്ന മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങൾ പകർത്തിയത്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് വൈറലായത്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ മാധവൻ ഇൻസ്റ്റ​ഗ്രാമിൽ‌ അക്കൗണ്ട് തുറന്നത്. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്.

കാവ്യയുടെ മകൾ മഹാലക്ഷ്മി ഇപ്പോൾ സ്കൂൾ കുട്ടിയുടെ പ്രായമെത്തി.യുകെജിയിലാണ് മകൾ പഠിക്കുന്നതെന്ന് ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മഹാലക്ഷ്മിക്ക് നാല് വയസ് പൂർത്തിയായത്. ഇപ്പോഴും ഒക്കത്ത് കേറിയിരുന്നു കൊഞ്ചലും ലാളനയും നൽകുന്ന ചേച്ചി സ്കൂളിൽ പോകുമ്പോൾ കൂടെ ഇല്ലെങ്കിലും ആദ്യാക്ഷരം കുറിക്കാൻ നേരം മൂഡ് ഓഫ് ആയ മഹാലക്ഷ്മിയെ കയ്യിലെടുത്ത് സമാധാനിപ്പിക്കാൻ മീനാക്ഷി ചേച്ചി എത്തിയതിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു.

ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് സെറ്റിൽഡായിരിക്കുന്നത്. 'എന്റെ അച്ഛൻ കോമഡി ഒക്കെ ചെയ്യുന്ന ആളാണ് അറിയാമോ എന്നാണ് അവൾ ആളുകളോട് ചോദിക്കുന്നത്. ഭയങ്കര കാന്താരിയാണ്. അവൾ തന്നെയാണ് മാമാട്ടി എന്ന പേരിട്ടത്. പിന്നെ എല്ലാരും മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങി. മീനൂട്ടിയും മാമാട്ടിയും തമ്മിൽ നല്ല ബോണ്ടാണ്', എന്നാണ് മക്കളെ കുറിച്ച് സംസാരിച്ച് അടുത്തിടെ ദിലീപ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144387/mamatti-srikrishna-dileeps-picture-goes-viral)