---
title: "#viral | മുതലയെ പിടിക്കാന്‍ ജലാശയത്തിലേക്ക് എടുത്ത് ചാടുന്ന യുവതി; വീഡിയോ വൈറല്‍"
english_title: "#Youngwoman #jumping #water #catch #crocodile #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144294/youngwoman-jumping-water-catch-crocodile-video-viral"
published_at: "2023-09-06T16:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f859c81d274_cocrodile.jpg"
keywords: []
---

# #viral | മുതലയെ പിടിക്കാന്‍ ജലാശയത്തിലേക്ക് എടുത്ത് ചാടുന്ന യുവതി; വീഡിയോ വൈറല്‍

> **Lead Summary:** മനുഷ്യനുമായി അത്ര സൗഹൃദമില്ലാത്ത ജീവിയാണ് മുതലകള്‍ തരം കിട്ടിയാല്‍ മനുഷ്യനെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ തയ്യാറായാണ് അതിന്റെ നിൽപ്പ് . അതുകൊണ്ട് തന്നെ മുതലയുടെ അടുത്തേക്ക് പോകാന്‍ ഒന്ന് ഭയക്കും. മനുഷ്യനെ മുതല അക്രമിച്ച വാര്‍ത്തകള്‍ അത്ര വിരളമല്ലെന്നതും ഭയം ഇരട്ടിക്കുന്നു.എന്നാല്‍ ഇത്തരം ആശങ്കകളെയെല്ലാം അസ്ഥാനത്താക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . വളരെ വേഗം തന്നെ വീഡിയോ എക്സ് ഉപയോക്താക്കളുടെ ശ്രദ്ധ നേടും ചെയ്തു .

## Article Content

മനുഷ്യനുമായി അത്ര സൗഹൃദമില്ലാത്ത ജീവിയാണ് മുതലകള്‍ തരം കിട്ടിയാല്‍ മനുഷ്യനെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ തയ്യാറായാണ് അതിന്റെ നിൽപ്പ് . അതുകൊണ്ട് തന്നെ മുതലയുടെ അടുത്തേക്ക് പോകാന്‍ ഒന്ന് ഭയക്കും. മനുഷ്യനെ മുതല അക്രമിച്ച വാര്‍ത്തകള്‍ അത്ര വിരളമല്ലെന്നതും ഭയം ഇരട്ടിക്കുന്നു.എന്നാല്‍ ഇത്തരം ആശങ്കകളെയെല്ലാം അസ്ഥാനത്താക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . വളരെ വേഗം തന്നെ വീഡിയോ എക്സ് ഉപയോക്താക്കളുടെ ശ്രദ്ധ നേടും ചെയ്തു .

കൈയിലെ ഒരു കയര്‍ മാത്രം പിടിച്ച് മുതലയെ പിടിക്കാന്‍ വിശാലമായ ജലാശയത്തിലേക്ക് എടുത്ത് ചാടുന്ന ഒരു യുവതിയുടെ വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. ഫണ്ണി എക്സ് പോസ്റ്റ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം പതിനായിരത്തിന് അടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.വിശാലമായ ഒരു ജലാശയത്തിന്‍റെ കരയില്‍ നിരവധി മുതലകള്‍ വിശ്രമിക്കുന്നതിനിടയിലേക്ക് യുവതി ഓടിക്കയറുന്നു.

> യുവതി ജലാശയത്തിലേക്ക് എടുത്ത് ചാടുകയും മുങ്ങാം കുഴിയിട്ട ഒരു മുതലയുടെ മേല്‍ കയറി അതിനെ കയര്‍ ഉപയോഗിച്ച് വരിഞ്ഞ് കെട്ടാന്‍ ശ്രമിക്കുന്നു. യുവതിയുടെ പരാക്രമം കണ്ട മറ്റ് മുതലകള്‍ അന്തിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. "രണ്ടാമത്തെ മുതല ഞെട്ടലിലാണ്." എന്നായിരുന്നു വീഡിയോയ്ക്ക് ഒപ്പം എഴുതിയിരുന്നത്. മിക്കയാളുകളും സ്ത്രീയുടെ ധീരമായ പ്രവൃത്തിയിൽ ആശ്ചര്യപ്പെട്ടു.  ചിലര്‍ സ്ത്രീയുടെ ധീരതയെ പ്രശംസിച്ചു. മറ്റ് ചിലര്‍ അത്തരമൊരു പ്രവൃത്തിക്കിടയിലെ വലിയ അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെട്ടു

### Related Links & Sources
- [Original Story Source](https://moviemax.in/news/144294/youngwoman-jumping-water-catch-crocodile-video-viral)