---
title: "#nayanthara | നയൻതാരയുടെ ആസ്തിയും പ്രതിഫലവും പുറത്ത്, കണക്കുകളിങ്ങനെ"
english_title: "#actress #nayanthara #networth #salary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144265/actress-nayanthara-networth-salary"
published_at: "2023-09-06T14:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f83eca038ad_nayan.jpg"
keywords: []
---

# #nayanthara | നയൻതാരയുടെ ആസ്തിയും പ്രതിഫലവും പുറത്ത്, കണക്കുകളിങ്ങനെ

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി നായികമാർ കരിയറിന്റെ ഒരു ഘട്ടത്തിൽ പച്ചപിടിക്കുകയോ അടി പതറുകയോ ചെയ്യുന്നവരാണ്. അവരുടെയെല്ലാം മാർക്കറ്റ് മൂല്യത്തിന് സ്ഥിരതയുമില്ല. എന്നാൽ നയൻതാരയും തൃഷയും ഈ കൂട്ടത്തിൽപ്പെടുന്നതല്ല. കരിയറിലെ വീഴ്ചകളിൽ നിന്നും പാഠങ്ങൾ മനസിലാക്കി ഉയർന്ന് വന്നവരാണിവർ.

## Article Content

**തെ**ന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി നായികമാർ കരിയറിന്റെ ഒരു ഘട്ടത്തിൽ പച്ചപിടിക്കുകയോ അടി പതറുകയോ ചെയ്യുന്നവരാണ്. അവരുടെയെല്ലാം മാർക്കറ്റ് മൂല്യത്തിന് സ്ഥിരതയുമില്ല. എന്നാൽ നയൻതാരയും തൃഷയും ഈ കൂട്ടത്തിൽപ്പെടുന്നതല്ല. കരിയറിലെ വീഴ്ചകളിൽ നിന്നും പാഠങ്ങൾ മനസിലാക്കി ഉയർന്ന് വന്നവരാണിവർ.

മലയാളിയായ നയൻതാര മലയാള സിനിമാ ലോകത്ത് തുടക്കം കുറിച്ച് കൊണ്ട് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്. ചെറിയ റോളുകളും, ഗ്ലാമറസ് ചിത്രങ്ങളും മറ്റും ചെയ്തോണ്ടിരുന്ന നയൻതാരക്ക് വീഴച്കൾ ഉണ്ടായെങ്കിലും കരിയറിൽ പതറാൻ തയ്യാറായില്ല നയൻതാര. അതുകൊണ്ട് തന്നെ നടി, ചലച്ചിത്ര നിർമ്മാതാവ്, മോഡൽ എന്നീ നിലകളിൽ പ്രസിദ്ധയാണ്.

സ്വന്തവും വ്യക്തവുമായ ഒരിടം സിനിമാലോകത്തുറപ്പിക്കാൻ നയൻതാരക്ക് സാധിച്ചിട്ടുണ്ട്. 20 വർഷം നീണ്ട കരിയറിലൂടെ നയൻതാരയുണ്ടാക്കിയ സമ്പാദ്യങ്ങൾ അത്ര ചെറുതല്ല. 200 കോടിക്കടുത്താണ് നയൻതാരയുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ബ്രാൻഡുകളിലെ നിക്ഷേപം, ബിസിനസുകൾ, തുടങ്ങി പല വഴികളിലൂടെ നയൻതാര സമ്പാദ്യം ഇരട്ടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചിത്രങ്ങൾക്കും, പരസ്യങ്ങൾക്കും വേണ്ടി വാങ്ങുന്ന പ്രതിഫലം എന്നും സിനിമാലോകത്ത് ശ്രദ്ധേയമാണ്. മുഖം കാണിക്കുന്നതിന് കോടികളാണ് പരസ്യങ്ങളിൽ നിന്നും നയൻതാരക്ക് ലഭിക്കുന്ന പ്രതിഫലം. 'ലേഡി സൂപ്പർ സ്റ്റാർ' എന്ന ടൈറ്റിലാണ് നയൻതാരയ്ക്ക് ആരാധകർ നൽകുന്ന പദവി.

നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമ ജവാനാണ്. ഷാരൂഖ് ഖാൻ, വിജയ് സേതുപതി തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയിൽ സുപ്രധാന വേഷമാണ് നയൻതാരക്കുള്ളത്. ജവാനിൽ 11 കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിൽ ഒരു നായിക നടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിതെന്നതും ഏറെ കൗതുകത്തോടെ നോക്കി കാണാം.

2022ലാണ് നയൻതാര - വിഘ്നേശ് ശിവൻ വിവാഹിതരായത്. ദമ്പതികൾക്ക് ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144265/actress-nayanthara-networth-salary)