---
title: "#parineetichopra | പരിണീതി ചോപ്രയും  രാഘവ് ഛദ്ദയും വിവാഹിതരാകുന്നു;  വിവാഹവേദി ഒരുങ്ങുന്നത് ഇവിടെ "
english_title: "#paniteetichopra #raghavchadha #gettingmarried #wedding #venue #prepared #here"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144242/paniteetichopra-raghavchadha-gettingmarried-wedding-venue-prepared-here-newpost"
published_at: "2023-09-06T12:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f826cbf1e3a_parineeti_1.jpg"
keywords: []
---

# #parineetichopra | പരിണീതി ചോപ്രയും  രാഘവ് ഛദ്ദയും വിവാഹിതരാകുന്നു;  വിവാഹവേദി ഒരുങ്ങുന്നത് ഇവിടെ 

> **Lead Summary:** ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ്‌ വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് അവർ അറിയിച്ചു .

## Article Content

ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ്‌ വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് അവർ അറിയിച്ചു .

സെപ്തംബര്‍ 23, 24 തിയ്യതികളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട് .

ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഐ.പി.എല്‍. വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.

> കഴിഞ്ഞ മെയ് 13 നാണ് പരിണീതിയും രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. "ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം അവള്‍ യെസ് പറഞ്ഞു'' എന്ന ക്യാപ്ഷനോടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ രാഘവ് ആണ് പുറത്തുവിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144242/paniteetichopra-raghavchadha-gettingmarried-wedding-venue-prepared-here-newpost)