---
title: "#Emmanuelbiar | ബന്ധുവിൽ നിന്നും നാല് വർഷത്തോളം ലൈംഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം "
english_title: "#hollywood #actress #says #she #was #victim #incest #Emmanuelbiar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144221/hollywood-actress-says-she-was-victim-incest-emmanuelbiar"
published_at: "2023-09-06T11:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f817cec4bad_emmanual.jpg"
keywords: []
---

# #Emmanuelbiar | ബന്ധുവിൽ നിന്നും നാല് വർഷത്തോളം ലൈംഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം 

> **Lead Summary:** **കു**ട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി 'മിഷൻ ഇംപോസിബിൾ' താരം ഇമ്മാനുവൽ ബിയാർട്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും താരമായ ബിയാർട് സഹസംവിധായകയായി പ്രവർത്തിക്കുന്ന തന്‍റെ പുതിയ ഡോക്യുമെന്‍ററിയിലൂടെയായിരുന്നു സംഭവം വെളിപ്പെടുത്തിയത്.

## Article Content

**കു**ട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി 'മിഷൻ ഇംപോസിബിൾ' താരം ഇമ്മാനുവൽ ബിയാർട്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും താരമായ ബിയാർട് സഹസംവിധായകയായി പ്രവർത്തിക്കുന്ന തന്‍റെ പുതിയ ഡോക്യുമെന്‍ററിയിലൂടെയായിരുന്നു സംഭവം വെളിപ്പെടുത്തിയത്.

പത്ത് വയസ് മുതൽ നാല് വർഷത്തോളം തന്‍റെ അടുത്ത ബന്ധുവിൽ നിന്നും ലൈംഗിക പീഡനം അനുഭവിച്ചിരുന്നുവെന്നാണ് ബിയർട് പറയുന്നത്. അതിക്രമത്തിന് പിന്നിൽ ബിയർടിന്‍റെ പിതാവും പ്രശസ്ത ഗായകനുമായ ഗയ് ബിയർട് അല്ലെന്ന് ഡോക്യുമെന്‍ററി സംവിധായിക അനസ്താസിയ മിക്കോവ പറഞ്ഞു.

ഡോക്യുമെന്‍ററിയിൽ അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും മിക്കോവ പറഞ്ഞു. 'സച്ച് എ റിസൗണ്ടിങ് സൈലൻസ്' എന്ന മിക്കോവയുടെ ഡോക്യുമെന്‍ററി ബന്ധുക്കളിൽ നിന്നും ലൈംഗികപീഡനത്തിനിരയാക്കപ്പെട്ട നാല് പേരുടെ ജീവിതമാണ് ചർച്ച ചെയ്യുന്നത്.

> ആദ്യം താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്താൻ പ്രയാസമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റുള്ളവർ ദുരനുഭവത്തെ തുറന്നുപറയാൻ കാണിച്ച ധൈര്യമാണ് തന്നെയും സ്വാധീനിച്ചതെന്നും ബിയർട് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. \"അച്ഛനും അമ്മക്കും സുഹൃത്തുക്കൾക്കും ഒന്നും തിരിച്ചറിയാൻ സാധിച്ചില്ല.

> അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇത് വീണ്ടും വീണ്ടും ചെയ്യാനാകുമായിരുന്നു, നാല് വർഷത്തോളം\" എന്നാണ് ഡോക്യുമെന്‍ററിയിൽ ബിയർട് പറയുന്നത്. മുത്തശ്ശിയാണ് തന്നെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്നും ബിയർട് പറ‍യുന്നുണ്ട്. സെപ്റ്റംബർ 24നായിരിക്കും ഡോക്യുമെന്‍ററി ഫ്രാൻസിലെ എം6 ചാനലിൽ പ്രദർശിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/144221/hollywood-actress-says-she-was-victim-incest-emmanuelbiar)