---
title: "#jailer | 100 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയക്കുള്ള പണവുമായി 'ജയിലർ' നിർമാതാക്കൾ "
english_title: "#jailer #producers #cheque #free #heart #surgeries #children"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144172/jailer-producers-cheque-free-heart-surgeries-children"
published_at: "2023-09-06T08:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7e7f1cc5cf_jsiler.jpg"
keywords: []
---

# #jailer | 100 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയക്കുള്ള പണവുമായി 'ജയിലർ' നിർമാതാക്കൾ 

> **Lead Summary:** **ര**ജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ജയിലർ' ആഗസ്ററ് 10നാണ് തിയ്യേറ്ററുകളിൽ എത്തിയത്. കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഈ രജനികാന്ത് ചിത്രം. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷത്തിന്റെ ഭാഗമായി ജയിലർ ടീമിലെ പല വ്യക്തികളുടെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതാണ്.

## Article Content

**ര**ജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ജയിലർ' ആഗസ്ററ് 10നാണ് തിയ്യേറ്ററുകളിൽ എത്തിയത്. കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഈ രജനികാന്ത് ചിത്രം. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷത്തിന്റെ ഭാഗമായി ജയിലർ ടീമിലെ പല വ്യക്തികളുടെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതാണ്.

ഇപ്പോഴിതാ മറ്റൊരു നല്ല വാർത്തയുമായാണ് ജയിലർ ടീം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്നും 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സയുമായി 'ജയിലർ' നിർമാതാക്കൾ എത്തിയിരിക്കുകയാണ്. ഇതിനായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്.

ചിത്രം 600 കോടിയും പിന്നിട്ടു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. 60 കോടി അടുത്ത് കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. രജനികാന്ത് മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയും മോഹന്‍ലാൽ മാത്യു എന്ന കാമിയോ റോളും അവതരിപ്പിച്ചിരിക്കുന്നത്. വര്‍മന്‍ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിനായകനാണ്.

സെപ്റ്റംബര്‍ 7ന് ഒടിടിയില്‍ ആമസോണ്‍ പ്രൈമിൽ സ്ട്രീം ചെയ്യും. ആദ്യദിനം മുതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ്. അതുപോലെ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144172/jailer-producers-cheque-free-heart-surgeries-children)