---
title: "#saipallavi |  സായ്പല്ലവി നിരസിച്ച ചിത്രം ചോദിച്ച് വാങ്ങി കങ്കണ "
english_title: "#saipallavi #rejected #chanramukhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144165/saipallavi-rejected-chanramukhi"
published_at: "2023-09-06T07:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7d757ed0f8_saay_pa.jpg"
keywords: []
---

# #saipallavi |  സായ്പല്ലവി നിരസിച്ച ചിത്രം ചോദിച്ച് വാങ്ങി കങ്കണ 

> **Lead Summary:** ** മ**ലയാളികൾക്ക് ഇടയിലും സുപചരിതമായ ഒരു പേരാണ് സായ്പല്ലവി. സായ്പല്ലവിയുടെ ഡാൻസിലുള്ള ടാലന്റ് സിനിമകളിലൂടെയും മറ്റു ഷോകളിലൂടെയും ഏവരും തിരിച്ചറിഞ്ഞതാണ്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താരത്തിളക്കമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. ടോളിവുഡ് പ്രേക്ഷകർക്ക് സൗന്ദര്യ, സാവിത്രി എന്നീ നടിമാരുടെ പകരക്കാരിയായാണ് സായ് പല്ലവി. തെലുങ്ക് സിനിമാ ലോകത്തുള്ള ആരാധകർ ഏറെയാണ്.

## Article Content

** മ**ലയാളികൾക്ക് ഇടയിലും സുപചരിതമായ ഒരു പേരാണ് സായ്പല്ലവി. സായ്പല്ലവിയുടെ ഡാൻസിലുള്ള ടാലന്റ് സിനിമകളിലൂടെയും മറ്റു ഷോകളിലൂടെയും ഏവരും തിരിച്ചറിഞ്ഞതാണ്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താരത്തിളക്കമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. ടോളിവുഡ് പ്രേക്ഷകർക്ക് സൗന്ദര്യ, സാവിത്രി എന്നീ നടിമാരുടെ പകരക്കാരിയായാണ് സായ് പല്ലവി. തെലുങ്ക് സിനിമാ ലോകത്തുള്ള ആരാധകർ ഏറെയാണ്.

എന്നാൽ അവരിൽ നിന്നും സായ്പല്ലവിയെ വ്യത്യസ്തയാക്കുന്നത് കരിയറിൽ എന്നും തന്റേതായ ചില നിബന്ധനകൾ ഉണ്ട് എന്നതാണ്. ഗ്ലാമറസ് വസ്ത്രം ധരിക്കില്ല, ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കില്ല. അതുപോലെ തന്നെ ബി​ഗ് ബജറ്റ് ചിത്രമാണെങ്കിലും കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചെയ്യില്ല. എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങൾ തന്റെ നൂറ് ശതമാനം നൽകും. അതിനാൽ തന്നെ ആരാധകരെ ഏറെ ഉണ്ടാക്കാൻ സായ്പല്ലവിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചയായിരിക്കുന്നത് സായ് പല്ലവി നിരസിച്ച സിനിമ കങ്കണ സ്വീകരിച്ചു എന്നതാണ്. ചന്ദ്രമുഖി 2വിൽ സംവിധായകൻ പി വാസു ആദ്യം പരി​ഗണിച്ചത് പല്ലവിയെയാണെന്ന് റിപ്പോർട്ടുകൾ. സിനിമ സായ് പല്ലവി നിരസിച്ചതോടെയാണ് കങ്കണയിലേക്ക് ചിത്രം എത്തുന്നത്. ചന്ദ്രമുഖി നൃത്തത്തിന് പ്രാധാന്യമുള്ള സിനിമയാണ്.

സായ് പല്ലവിയുടെ തീരുമാനം ശരിയായോ എന്ന് സിനിമ പുറത്തിറങ്ങിയ ശേഷം മാത്രമേ വിലയിരുത്താൻ കഴിയുള്ളു. ചന്ദ്രമുഖിയുടെ ഒന്നാം ഭാ​ഗവുമായുള്ള താരതമ്യവും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. രജിനികാന്തിന്റെ സാന്നിധ്യമാണ് ഒന്നാം ഭാ​ഗത്തിന് ഇത്രയും ജനശ്രദ്ധ ലഭിക്കാൻ കാരണമായത്. രാഘവ ലോറൻസാണ് രണ്ടാം ഭാ​ഗത്തിൽ രജിനികാന്തിന് പകരം നായകൻ ആയിരിക്കുന്നത്.

കങ്കണ ആദ്യമായി അവസരം ചോദിച്ച സിനിമയുമാണ് ചന്ദ്രമുഖി 2 എന്നും, മറ്റൊരു സിനിമയുടെ കഥയുമായി കങ്കണയെ സമീപിച്ചതായിരുന്നു പി വാസു. ചന്ദ്രമുഖി 2 വിലേക്ക് നായികയെ തീരുമാനിച്ചില്ലെന്ന് അറിഞ്ഞപ്പോൾ താൻ തയ്യാറാണെന്ന് പറഞ്ഞ് നടി മുന്നോട്ട് വരുകയായിരുന്നു. ചിത്രത്തിലേക്ക് കങ്കണയെ കാസ്റ്റ് ചെയ്തത് ഇങ്ങനെയാണെന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കങ്കണ തന്നെ തുറന്ന് പറഞ്ഞു.

ചിത്രം സെപ്റ്റംബർ 15 ന് റിലീസ് ചെയ്യും. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖി. മണിചിത്രത്താഴിലെ നാ​ഗവല്ലിയെ തമിഴിൽ ചന്ദ്രമുഖിയായാണ് അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144165/saipallavi-rejected-chanramukhi)