---
title: "#rashmikamandanna | അസിസ്റ്റന്റിന്റെ വിവാഹത്തിന് ഓടിയെത്തി രശ്മിക; കാലിൽ വീണ് അനു​ഗ്രഹം തേടി വധൂവരന്മാർ"
english_title: "#spice #entertainment #actress #rashmikamandanna #attend #assistant #wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144079/spice-entertainment-actress-rashmikamandanna-attend-assistant-wedding"
published_at: "2023-09-05T19:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f72f2522a48_rashmika.jpg"
keywords: []
---

# #rashmikamandanna | അസിസ്റ്റന്റിന്റെ വിവാഹത്തിന് ഓടിയെത്തി രശ്മിക; കാലിൽ വീണ് അനു​ഗ്രഹം തേടി വധൂവരന്മാർ

> **Lead Summary:** **വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് നായിക പട്ടം സ്വന്തമാക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ രശ്മിക തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തി മലയാളികളുടെ മനസിലും രശ്മിക ഇടംനേടിയത് വളരെ വേഗത്തിൽ ആയിരുന്നു.

## Article Content

**വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് നായിക പട്ടം സ്വന്തമാക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ രശ്മിക തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തി മലയാളികളുടെ മനസിലും രശ്മിക ഇടംനേടിയത് വളരെ വേഗത്തിൽ ആയിരുന്നു.

ചെറുപുഞ്ചിരിയോടെ ഏവരോടും സംസാരിക്കുന്ന രശ്മിക തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒപ്പം വിമർശനവും. രശ്മികയുടെ അസിസ്റ്റന്റ് ആയ സായിയുടെ വിവാഹത്തിന്റേതാണ് വീഡിയോ. സാരിയിൽ വളരെ ക്യൂട്ട് ആയി വിവാഹത്തിനെത്തിയ രശ്മികയുടെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയിരുന്നു.

= [https://www.instagram.com/reel/CwuFVUSpK5U/?utm_source=ig_web_copy_link](https://www.instagram.com/reel/CwuFVUSpK5U/?utm_source=ig_web_copy_link)

ഈ വീഡിയോയിൽ വധൂവരന്മാർ രശ്മിയുടെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങിക്കുന്നത് കാണാം. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്. 'തങ്ങളെക്കാൾ പ്രായം കുറഞ്ഞ നടിയുടെ കാൽ തൊട്ട് വണങ്ങേണ്ടിയിരുന്നില്ല, ആളുകൾ ശക്തരും സമ്പന്നരുമായവരുടെ പാദങ്ങളിൽ വീഴുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു', എന്നിങ്ങനെയാണ് വിമർശനങ്ങൾ. അതേസമയം, താൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന വ്യക്തിയുടെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144079/spice-entertainment-actress-rashmikamandanna-attend-assistant-wedding)