---
title: "#KhushbuSundar | ‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം’- ഖുശ്ബു"
english_title: "#KhushbuSundar #reacts #TamilNadu #Minister #UdayanidhiStalin's #remarks  #Sanatana."
publisher: "moviemax.in"
canonical_url: "https://moviemax.in/news/144033/khushbusundar-reacts-tamilnadu-minister-udayanidhistalins-remarks-sanatana"
published_at: "2023-09-05T16:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f706a8d03b3_gushbu.jpg"
keywords: []
---

# #KhushbuSundar | ‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം’- ഖുശ്ബു

> **Lead Summary:** സനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ.

## Article Content

സനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ.

മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ‘ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം! എല്ലാവരും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധർമ്മത്തിന്റെ തത്വം.

ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രം.’- ഖുശ്ബു എക്സിൽ കുറിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/144033/khushbusundar-reacts-tamilnadu-minister-udayanidhistalins-remarks-sanatana)