---
title: "#BombayMaryJaan | ക്രൈം ഡ്രാമ ഒഫീഷ്യൽ ട്രെയ്ലർ 'ബാംബൈ മേരി ജാൻ', പുറത്തിറങ്ങി"
english_title: "#Crime #drama #Bombay #Meri #Jaan #official #trailer #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143991/crime-drama-bombay-meri-jaan-official-trailer-out"
published_at: "2023-09-05T13:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6de9eeef6a_film.jpg"
keywords: []
---

# #BombayMaryJaan | ക്രൈം ഡ്രാമ ഒഫീഷ്യൽ ട്രെയ്ലർ 'ബാംബൈ മേരി ജാൻ', പുറത്തിറങ്ങി

> **Lead Summary:** ഷുജാത് സൗദാഗർ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ വെബ് സീരീസ് 'ബാംബൈ മേരി ജാൻ' ഒഫീഷ്യൽ ട്രെയ്ലർ വീഡിയോ പുറത്തിറങ്ങി.

## Article Content

ഷുജാത് സൗദാഗർ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ വെബ് സീരീസ് 'ബാംബൈ മേരി ജാൻ' ഒഫീഷ്യൽ ട്രെയ്ലർ വീഡിയോ പുറത്തിറങ്ങി.

ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ഈ ഹിന്ദി ഒറിജിനൽ വെബ് സീരീസിന് 10 ഭാഗങ്ങളാണ് ഉള്ളത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രദർശിപ്പിക്കും.

സ്വാതന്ത്ര്യാനന്തര ബോംബെയിലേക്കും കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവുകളിലേക്കും ഒരു നുഴഞ്ഞുകയറ്റം. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സത്യസന്ധനായ ഒരു പോലീസുകാരന്റെ യാത്ര എന്നതാണ് ഈ വെബ് സീരീസിന്റെ പ്ലോട്ട്.

കേ കേ മേനോൻ, അവിനാഷ് തിവാരി, കൃതിക കമ്ര, നിവേദിത ഭട്ടാചാര്യ, അമൈര ദസ്തൂർ, സൗരഭ് സച്ച്ദേവ, ജിതിൻ ഗുലാത്തി, നവാബ് ഷാ, വിവാൻ ഭത്തേന, ശിവ് പണ്ഡിറ്റ്, ലക്ഷ്യ കൊച്ചാർ, സുനിൽ പൽവാൽ തുടങ്ങിയ ഒരു നീണ്ട താരനിര അണിനിരക്കുന്നു.

എക്സൽ എന്റർടെയ്ൻമെന്റ് ആണ് വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 ന് ക്രൈം ഡ്രാമ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/143991/crime-drama-bombay-meri-jaan-official-trailer-out)