---
title: "#krithisanon  |  എന്നോട് കൊറിയോഗ്രാഫര്‍ ക്രൂരമായി പെരുമാറി; തുറന്ന് പറഞ്ഞ് കൃതി സനോന്‍"
english_title: "#I was #treated #cruelly #choreographer #KritiSanon #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143979/i-was-treated-cruelly-choreographer-kritisanon-speaks-openly"
published_at: "2023-09-05T12:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6d4dcb6708_krithi_1.jpg"
keywords: []
---

# #krithisanon  |  എന്നോട് കൊറിയോഗ്രാഫര്‍ ക്രൂരമായി പെരുമാറി; തുറന്ന് പറഞ്ഞ് കൃതി സനോന്‍

> **Lead Summary:** മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് കൃതി സനോന്‍. ബോളിവുഡില്‍ ഗ്രാന്‍ഡ് ഫാദേഴ്‌സ് ഇല്ലാത്ത താരം വളരെ കഷ്ടപ്പെട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇതിനിടെ താന്‍ നേരിട്ട മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

## Article Content

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് കൃതി സനോന്‍. ബോളിവുഡില്‍ ഗ്രാന്‍ഡ് ഫാദേഴ്‌സ് ഇല്ലാത്ത താരം വളരെ കഷ്ടപ്പെട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇതിനിടെ താന്‍ നേരിട്ട മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

”എന്റെ ആദ്യത്തെ റാംപ് ഷോയായിരുന്നു. ഞാന്‍ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് കൊറിയോഗ്രാഫര്‍ ക്രൂരമായി പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു.

50 മോഡലുകളുടെ മുന്നില്‍ വെച്ച് എന്നെ കൊറിയോഗ്രാഫര്‍ ശകാരിച്ചു.” വളരെ മോശമായ പെരുമാറ്റമായിരുന്നു താന്‍ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് ഞാന്‍ കരഞ്ഞുപോയി. അതിന് ശേഷം അവര്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല” എന്നാണ് കൃതി ഒരു അഭിമുഖത്തില്‍ പറഞ്ഞത് .

ആദിപുരുഷ്’ ആണ് കൃതിയുടേതായി ഒടുവിലെത്തിയ ചിത്രം. പ്രഭാസ് നായകനായി വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ ജാനകിയായിട്ടായിരുന്നു കൃതി സനോന്‍ എത്തിയത്. എന്നാല്‍ 700 കോടി ബജറ്റിലൊരുക്കിയ ചിത്രം പരാജയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143979/i-was-treated-cruelly-choreographer-kritisanon-speaks-openly)