---
title: "#nayanthara | നയൻതാരക്കും വിഘ്നേഷിനുമൊപ്പം തിരുപ്പതിയിൽ ദർശനം നടത്തി  ഷാറൂഖും മകളും  "
english_title: "#Shahrukh #his #daughter #visited #Tirupati #along #Nayanthara #Vignesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143969/shahrukh-his-daughter-visited-tirupati-along-nayanthara-vignesh"
published_at: "2023-09-05T12:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6cb416a12d_nayanthara.jpg"
keywords: []
---

# #nayanthara | നയൻതാരക്കും വിഘ്നേഷിനുമൊപ്പം തിരുപ്പതിയിൽ ദർശനം നടത്തി  ഷാറൂഖും മകളും  

> **Lead Summary:** ജവാൻ സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഷാറൂഖ് ഖാനും മകൾ സുഹാനയും.

## Article Content

ജവാൻ സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഷാറൂഖ് ഖാനും മകൾ സുഹാനയും.

ചിത്രത്തിലെ നായികയായ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇവർക്കൊപ്പമുണ്ടായിരുന്നു. വെള്ള നിറത്തിലുളള വസ്ത്രം ധരിച്ച് ആൾക്കൂട്ടത്തിന് ഇടയിലൂടെ നടന്നു പോകുന്ന ഷാറൂഖിന്റേയും മകളുടേയും ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദിവസങ്ങൾക്ക് മുമ്പ് ഷാറൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുപ്പതിയിലെത്തിയത്. സെപ്റ്റംബർ ഏഴിനാണ് ഷാറൂഖ് ഖാൻ, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായിയെത്തുന്ന ജവാൻ പ്രദർശനത്തിനെത്തുന്നത്.

[**https://twitter.com/i/status/1696779307509768512**](https://twitter.com/i/status/1696779307509768512)

ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

പ്രിയാമണി, യോഗി ബാബു എന്നിവർക്കൊപ്പം കാമിയോ റോളിൽ ദീപിക പദുകോണും ചിത്രത്തിൽ എത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143969/shahrukh-his-daughter-visited-tirupati-along-nayanthara-vignesh)