---
title: "പ്രിയമണിയുടെ സൗന്ദര്യം വർണിച്ച് അല്ലുഅർജുൻ; പ്രതികരണവുമായി നടി "
english_title: "Allu Arjun describes the beauty of Priyamani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14393/allu-arjun-describes-the-beauty-of-priyamani"
published_at: "2021-12-04T14:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab34b014760_priya.jpg"
keywords: []
---

# പ്രിയമണിയുടെ സൗന്ദര്യം വർണിച്ച് അല്ലുഅർജുൻ; പ്രതികരണവുമായി നടി 

> **Lead Summary:** മനസ്സിലുള്ള കാര്യം തുറന്നു സംസാരിക്കുക എന്ന് പറയുന്നത് എല്ലാവരെയും കൊണ്ട് പറ്റുന്ന കാര്യമല്ല. പ്രത്യേകിച്ച് അത് താരങ്ങളെ സംബന്ധിച്ച് ആകുമ്പോൾ. ഇപ്പോഴിതാ അല്ലു അർജുൻ ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. പ്രശസ്ത നടി പ്രിയാമണിയോടാണ് അല്ലു ഒരു വേദിയിൽ വെച്ച് ഇപ്രകാരം സംസാരിച്ചത്. കരിയറിലെ ചില തെറ്റായ തീരുമാനങ്ങൾ കൊണ്ടാണ് പ്രിയാമണിക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാവാതെ വന്നത്. പ്രശസ്ത തെലുങ്കു ഡാൻസ് റിയാലിറ്റി ഷോ ആയ ദി യുടെ ജഡ്ജ് ആണ് പ്രിയാമണി.

## Article Content

മനസ്സിലുള്ള കാര്യം തുറന്നു സംസാരിക്കുക എന്ന് പറയുന്നത് എല്ലാവരെയും കൊണ്ട് പറ്റുന്ന കാര്യമല്ല. പ്രത്യേകിച്ച് അത് താരങ്ങളെ സംബന്ധിച്ച് ആകുമ്പോൾ. ഇപ്പോഴിതാ അല്ലു അർജുൻ ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. പ്രശസ്ത നടി പ്രിയാമണിയോടാണ് അല്ലു ഒരു വേദിയിൽ വെച്ച് ഇപ്രകാരം സംസാരിച്ചത്. കരിയറിലെ ചില തെറ്റായ തീരുമാനങ്ങൾ കൊണ്ടാണ് പ്രിയാമണിക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാവാതെ വന്നത്. പ്രശസ്ത തെലുങ്കു ഡാൻസ് റിയാലിറ്റി ഷോ ആയ ദി യുടെ ജഡ്ജ് ആണ് പ്രിയാമണി.

കഴിഞ്ഞദിവസം അല്ലു അർജുൻ ആണ് ഇതിൽ അതിഥിയായി എത്തിയത്. ഇതിനിടയിൽ താൻ സജീവമായ സമയത്ത് അല്ലു അർജുനും ആയി അഭിനയിക്കാൻ പറ്റാത്തതിലുള്ള വിഷമം പ്രിയാമണി തുറന്നു പറയുകയും ചെയ്തു. ഇതിന് അല്ലു അർജുൻ്റേ മറുപടി ഏറെ ശ്രദ്ധ നേടി. നമ്മൾ ഇതുവരെ ഒരുമിച്ച് വർക്ക് ചെയ്തില്ല എന്ന് കരുതി ഇനി അങ്ങോട്ട് ചെയ്യില്ല എന്ന് ഉറപ്പിക്കേണ്ട.

നിങ്ങൾ നന്നായി ഭാരമൊക്കെ കുറച്ചു. ഇപ്പോൾ കാണാൻ വളരെ ഹോട്ട് ആണ്. അതിനാൽ തന്നെ ആ സാധ്യത എപ്പോഴുമുണ്ട്. താരം വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രിയാമണിയുടെ മുഖത്തെ ഭാവങ്ങളാണ് ശ്രദ്ധപിടിച്ചു പറ്റിയത്. അല്ലു അർജുൻ പറഞ്ഞു തീർത്തപ്പോൾ നാണം വരുന്ന പ്രിയാമണിയെ ആണ് സ്ക്രീനിൽ കണ്ടത്.ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഉടൻതന്നെ ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിച്ചാൽ അത്ഭുതപ്പെടാനില്ല. നിരവധി മലയാള ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14393/allu-arjun-describes-the-beauty-of-priyamani)