---
title: "ജൂഹിയുടെയും റോവിന്റെയും വിവാഹം ഉടന്‍"
english_title: "Juhi and Rowin's wedding soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14387/juhi-and-rowins-wedding-soon"
published_at: "2021-12-04T14:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab2dc726c30_jui.jpg"
keywords: []
---

# ജൂഹിയുടെയും റോവിന്റെയും വിവാഹം ഉടന്‍

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ തന്നെയായിരുന്നു. സ്‌ക്രീനിന് പുറത്തുള്ള ഇവരുടെ വിശേഷവും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഉപ്പും മുളകും അവസാനിച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം വലിയ തോതില്‍ തന്നെ ഉണ്ടായിരുന്നു.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ തന്നെയായിരുന്നു. സ്‌ക്രീനിന് പുറത്തുള്ള ഇവരുടെ വിശേഷവും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഉപ്പും മുളകും അവസാനിച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം വലിയ തോതില്‍ തന്നെ ഉണ്ടായിരുന്നു.

ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച താരമാണ് ജൂഹി. തന്റെ യഥാര്‍ത്ഥ സ്വഭാവവുമായി ടച്ചുള്ള കഥാപാത്രം തന്നെയാണ് ഉപ്പും മുളകിലെ ലച്ചുവിന് കിട്ടിയത്. ഈ അടുത്ത് ആയിരുന്നു എറണാകുളത്ത് വെച്ച് ഉണ്ടായ ഒരു അപകടത്തില്‍ ജൂഹിയുടെ അമ്മ മരണപ്പെട്ടത്. മകനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. അമ്മയുടെ വേര്‍പാട് ജൂഹിയെ മാനസികമായി തളര്‍ത്തിയിരുന്നു.

ജൂഹിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. ഇപ്പോള്‍ നടിയുടെ വിവാഹം വൈകാതെ തന്നെ നടക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ജൂഹിയും റോബിനും തമ്മിലുള്ള പ്രണയം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തങ്ങള്‍ രണ്ടുപേരും തമ്മില്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തന്നെയാണ് തുറന്നു സമ്മതിച്ചത്. വൈകാതെ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍ വിശദവിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം നീണ്ടകാലത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് ജൂഹി. എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് തിരിച്ചുവരവ്. ഉപ്പും മുളകും ടീം ഒന്നിക്കുന്ന പരിപാടിയാണിത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഉപ്പും മുളകിലെ എല്ലാ താരങ്ങളും ഇതില്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14387/juhi-and-rowins-wedding-soon)