---
title: "#Huntmovie | ഭാവനയെ കേന്ദ്രകഥാപാത്രമായ ഷാജി കൈലാസ് ചിത്രം; ഹെറർ ത്രില്ലറിന്റെ ട്രെയിലർ പുറത്ത്"
english_title: "#Huntmovie #ShajiKailas #film #starring #Bhavana #trailer #horrorthriller #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143867/huntmovie-shajikailas-film-starring-bhavana-trailer-horrorthriller-out"
published_at: "2023-09-04T22:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f611ca3a79f_bhavana.jpg"
keywords: []
---

# #Huntmovie | ഭാവനയെ കേന്ദ്രകഥാപാത്രമായ ഷാജി കൈലാസ് ചിത്രം; ഹെറർ ത്രില്ലറിന്റെ ട്രെയിലർ പുറത്ത്

> **Lead Summary:** ** ഭാ**വനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ഹെറർ ത്രില്ലറായ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

## Article Content

** ഭാ**വനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ഹെറർ ത്രില്ലറായ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

ഒരു സസ്പെൻസ് ത്രില്ലർ സിനിമക്കു വേണ്ടുന്ന എല്ലാ ആകർഷക ഘടകങ്ങളേയും കൂട്ടിയിണക്കിയാണ് ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നതാണ് ട്രെയിലർ നൽകുന്ന സൂചന.

മെഡിക്കൽ ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.പി.ജി.റസിഡന്റ് ഡോ.കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്.അതിഥി രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജ്മൽ അമീർ ,രാഹുൽ മാധവ്, അന്നു മോഹൻ, ഡെയ്ൻ ഡേവിഡ്, ചന്തു നാഥ്, രൺജി പണിക്കർ ,വിജയകുമാർ,നന്ദു , ബിജു പപ്പൻ, ജി.സുരേഷ് കുമാർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാനായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

നിഖിൽ ആനന്ദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജാക്സൺ ഛായാ​ഗ്രഹണവും കൈലാസ് മേനോൻ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143867/huntmovie-shajikailas-film-starring-bhavana-trailer-horrorthriller-out)