---
title: "#ragasya | കുറച്ച് കൂടി കയറ്റി വെക്കെന്ന് കൊറിയോ​ഗ്രാഫർ; ഞാൻ അതിൽ കംഫർട്ടബിൾ ആയില്ല ; തുറന്ന് പറഞ്ഞ് നടി രഗസ്യ"
english_title: "#choreographer #said #add #littlemore #Iwas #not #comfortable #Actress #Ragasya #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143845/the-choreographer-said-to-add-a-little-more-i-was-not-comfortable-with-it-actress-ragasya-opens-up"
published_at: "2023-09-04T21:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f60ea64cc22_ragasya_1.jpg"
keywords: []
---

# #ragasya | കുറച്ച് കൂടി കയറ്റി വെക്കെന്ന് കൊറിയോ​ഗ്രാഫർ; ഞാൻ അതിൽ കംഫർട്ടബിൾ ആയില്ല ; തുറന്ന് പറഞ്ഞ് നടി രഗസ്യ

> **Lead Summary:** തമിഴകത്ത് ഹിറ്റ് ഐറ്റം ഡാൻസുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച നടിയാണ് ര​ഗസ്യ. യാരടീ നീ മോഹിനിയിലെ ഓ ബേബി എന്ന ​ഗാനരം​ഗങ്ങളിൽ തകർത്താടിയ ര​ഗസ്യ അക്കാലത്ത് വൻ ജനശ്രദ്ധ നേടിയെടുത്തു . ഡാൻസ് നമ്പറുകൾക്ക് പുറമെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ​ര​ഗസ്യ പതിയെ സിനിമയിൽ നിന്നും അകന്നു. വർഷങ്ങൾക്കിപ്പുറം കരിയറിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ര​ഗസ്യയിപ്പോൾ.

## Article Content

തമിഴകത്ത് ഹിറ്റ് ഐറ്റം ഡാൻസുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച നടിയാണ് ര​ഗസ്യ. യാരടീ നീ മോഹിനിയിലെ ഓ ബേബി എന്ന ​ഗാനരം​ഗങ്ങളിൽ തകർത്താടിയ ര​ഗസ്യ അക്കാലത്ത് വൻ ജനശ്രദ്ധ നേടിയെടുത്തു . ഡാൻസ് നമ്പറുകൾക്ക് പുറമെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ​ര​ഗസ്യ പതിയെ സിനിമയിൽ നിന്നും അകന്നു. വർഷങ്ങൾക്കിപ്പുറം കരിയറിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ര​ഗസ്യയിപ്പോൾ.

അട്ടഹാസം എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യുമ്പോൾ കൊറിയോ​ഗ്രാഫറുമായി വഴക്കുണ്ടായെന്ന് ര​ഗസ്യ പറഞ്ഞു. ഇന്ത്യൻ വസ്ത്രമാണ് ഞാൻ ധരിച്ചത്. അതിനൊരു വിടവ് ഉണ്ട്. അത് കുറച്ച് കൂടി കയറ്റി വെക്കാൻ കൊറിയോ​ഗ്രാഫർ പറഞ്ഞു. ഡാൻസ് ചെയ്യവെ സ്കർട്ട് കീറിയെന്ന് എനിക്ക് തോന്നുകയും ഞാൻ അതിൽ കംഫർട്ടബിൾ ആയില്ല. അതിന്റെ പേരിൽ കൊറിയോ​ഗ്രഫറുമായി വഴക്കുണ്ടാവുകയും ചെയ്തു . ഐറ്റം ഡാൻസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാൻ ബോംബെയിൽ നിന്നും കോസ്റ്റ്യൂമുമായി എത്തി. അവർ എനിക്ക് കോസ്റ്റ്യൂം തന്നു. പക്ഷെ ബ്ലൗസ് വലുതായിരുന്നു. രണ്ട് പീസ് ക്ലോത്ത് തരാൻ പറഞ്ഞു. അതാണ് ആ മഞ്ഞ വസ്ത്രം. ഇതേ വസ്ത്രം തന്നെ മറ്റ് ഡാൻസർമാരോടും ധരിക്കാൻ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. കൊറിയോ​ഗ്രഫർക്ക് അത് ഇഷ്ടമായി. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നത് തനിക്കിഷ്ടമാണ്. അഭിനേതാക്കൾക്ക് വലിയ ബഹുമാനം ഇവിടെ ലഭിക്കും.

ബോംബെ ടു ​ഗോവ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ നൽക്കുകയായിരുന്നു . ഈയടുത്ത് ഹിന്ദിയിൽ സീരിയലുകളിൽ അഭിനയിച്ചെന്നും രഹസ്യ വ്യക്തമാക്കി. പക്ഷെ എനിക്ക് തമിഴകമാണ് ഇഷ്ടം. ഇവിടെ എല്ലാവർക്കും ബഹുമാനം ലഭിക്കുമെന്നും ര​ഗസ്യ തുറന്ന് പറഞ്ഞു. സീനിയേഴ്സ് എന്ന മലയാള ചിത്രത്തിലെ ​ഗാനരം​ഗത്തിൽ ര​ഗസ്യ തിളങ്ങി. ഇതിന് പുറമെ അണ്ണൻ തമ്പി, കാണ്ഡഹാർ എന്നീ മലയാള സിനിമകളിലും ര​ഗസ്യ ഡാൻസ് നമ്പർ ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143845/the-choreographer-said-to-add-a-little-more-i-was-not-comfortable-with-it-actress-ragasya-opens-up)