#vishal | 'ഞാന്‍ വിവാഹിതനല്ല എന്ന് എല്ലാവർക്കും അറിയാം, പക്ഷേ എനിക്കൊരു ഒരു മകളുണ്ട്' - വിശാല്‍

#vishal | 'ഞാന്‍ വിവാഹിതനല്ല എന്ന് എല്ലാവർക്കും അറിയാം, പക്ഷേ എനിക്കൊരു ഒരു മകളുണ്ട്' - വിശാല്‍
2023-09-04T20:58:00 | By Susmitha Surendran

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മറ്റും നിരവധി സഹായങ്ങൾ ചെയ്യുന്ന നടനാണ് തമിഴ് വിശാൽ.

സിനിമയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന വിശാൽ ഭാവിയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയ ഒരു വിദ്യാർത്ഥിനിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് വിശാല്‍.

മാര്‍ക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വച്ചാണ് പെൺകുട്ടിയെ സദസിന് പരിചയപ്പെടുത്തിയത്. താന്‍ ക്രോണിക് ബാച്ചിലർ ആണെന്ന് എല്ലാവര്‍ക്കും അറിയാം.

പക്ഷേ, എനിക്കൊരു ഒരു മകളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയെ വിശാൽ വേദിയിലേക്ക് വിളിച്ചത്. ചെന്നൈയിലെ സ്റ്റൈല്ലാ മേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും താരം പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് വിശാൽ ആന്റൺ മേരിയെ കണ്ടുമുട്ടിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

സ്‌റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു. തുടർന്ന് വിശാല്‍ പെൺകുട്ടിയുടെ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.

വേദിയിൽ സംസാരിക്കാനെത്തിയ പെൺകുട്ടി വിശാൽ തന്റെ പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ടെന്നും പറഞ്ഞു.

’ എന്റെ എറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണം എന്നത്. അതൊക്കെ സ്വപ്നത്തിൽ മാത്രം കാണാൻ പറ്റുകയുള്ളു എന്ന് അമ്മ പറയുമായിരുന്നു. പക്ഷെ വിശാൽ അണ്ണൻ അത് സാധിപ്പിച്ചു തന്നു. അദ്ദേഹം എനിക്ക് അച്ഛനെപോലെയാണ്, അത് അതെങ്ങനെ തന്നെയായിരിക്കും’ ആന്റൺ മേരി പറഞ്ഞു.

Content Highlight: #Everybody #knows #I'm #not #married #Ihave #daughter #Vishal

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup