---
title: "#aparnanair | നടി അപർണ നായരുടെ മരണം: ഭർത്താവ് സഞ്ജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്"
english_title: "#Police #questioned #her #husband #Sanjith #death #AparnaNair."
publisher: "moviemax.in"
canonical_url: "https://moviemax.in/news/143832/police-questioned-her-husband-sanjith-death-aparnanair"
published_at: "2023-09-04T20:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5efd418700_aparnanair.jpg"
keywords: []
---

# #aparnanair | നടി അപർണ നായരുടെ മരണം: ഭർത്താവ് സഞ്ജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്

> **Lead Summary:** സിനിമ-സീരിയൽ താരം അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് മൊഴി നൽകി.

## Article Content

സിനിമ-സീരിയൽ താരം അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് മൊഴി നൽകി.

അപര്‍ണയുടെ സഹോദരിയുടെയും അമ്മയുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മദ്യപാനത്തെത്തുടർന്നാണ് വഴക്കുണ്ടായത് എന്നും സഞ്ജിത്തിന്റെ മൊഴിയിൽ പറയുന്നു.

കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കുഞ്ഞുമായി പുറത്തുപോയ സമയത്താണ്‌ അപർണ ജീവനൊടുക്കിയതെന്നും മൊഴി. ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തതിനാൽ ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ആദ്യം പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

എന്നാൽ അപർണയും സഞ്ജിത്തും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. അതേസമയം, കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരുവനന്തപുരം കരമനയിലെ വീട്ടിൽ അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143832/police-questioned-her-husband-sanjith-death-aparnanair)