---
title: "കാവ്യ അത് പറഞ്ഞപ്പോള്‍ ദിലീപ് തിരുത്തുകയായിരുന്നു ; വൈറലായി താരങ്ങളുടെ വാക്കുകള്‍"
english_title: "When Kavya said that, Dileep was correcting; The words of the stars went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14383/when-kavya-said-that-dileep-was-correcting-the-words-of-the-stars-went-viral"
published_at: "2021-12-04T14:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab2b18d8981_dileep.jpg"
keywords: []
---

# കാവ്യ അത് പറഞ്ഞപ്പോള്‍ ദിലീപ് തിരുത്തുകയായിരുന്നു ; വൈറലായി താരങ്ങളുടെ വാക്കുകള്‍

> **Lead Summary:** ഈ അടുത്താണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാലിവിടെ കാവ്യയ്ക്ക് സര്‍പ്രൈസ് കൊടുക്കുന്നതാണ് വീഡിയോയില്‍ കണ്ടത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇവരുടെ കല്യാണ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

## Article Content

ഈ അടുത്താണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാലിവിടെ കാവ്യയ്ക്ക് സര്‍പ്രൈസ് കൊടുക്കുന്നതാണ് വീഡിയോയില്‍ കണ്ടത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇവരുടെ കല്യാണ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

ഇതില്‍ താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഞങ്ങളെ വളര്‍ത്തുന്ന എല്ലാവരോടും പറയാനുള്ളത് ശരിയല്ലാത്ത റിപ്പോര്‍ട്ടുകള്‍ പറയാതിരിക്കുക എന്നത് മാത്രമാണ്. ജീവിതത്തില്‍ നമുക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോള്‍ മകളും അമ്മയും സഹോദരങ്ങളും വീട്ടുകാരും എല്ലാംകൂടി കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. മകളുടെ പൂര്‍ണ്ണ സമ്മതത്തോടെ കൂടിയായിരുന്നു ഈ വിവാഹം ദിലീപ് പറഞ്ഞത് ഇങ്ങനെ. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞ് കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ…എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എല്ലാം നല്ലതുപോലെ കഴിഞ്ഞു നല്ലൊരു ജീവിതം ഉണ്ടാകണം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അത് ആവശ്യമാണ് എന്ന് കാവ്യ പറഞ്ഞപ്പോള്‍ ദിലീപ് അത് തിരുത്തുകയായിരുന്നു. രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം പറഞ്ഞു പിന്നീട് മൂന്ന് അല്ല നാല് പേരാണ് , ഒരു അമ്മ കൂടി ഉണ്ടെന്നും നടന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14383/when-kavya-said-that-dileep-was-correcting-the-words-of-the-stars-went-viral)