---
title: "#cardib |  കാർഡി ബി എറിഞ്ഞ മൈക്ക് ലേലത്തിന്; ലേല തുക 82 ലക്ഷം!"
english_title: "#CardiB  #throws #mic  #auction  #auction #amount  #82lakhs!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143701/cardib-throws-mic-auction-auction-amount-82lakhs"
published_at: "2023-09-04T11:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f574fe1ec44_viral.jpg"
keywords: []
---

# #cardib |  കാർഡി ബി എറിഞ്ഞ മൈക്ക് ലേലത്തിന്; ലേല തുക 82 ലക്ഷം!

> **Lead Summary:** അമേരിക്കൻ റാപ് ​ഗായിക കാർഡി ബി തന്റെ സം​ഗീത പരിപാടിക്കിടെ സദസ്സിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ സംഭവം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. പാടിക്കൊണ്ടിരുന്ന കാർഡിയുടെ ​ദേഹത്തേക്ക് കാണികളിലൊരാൾ മദ്യം തെറിപ്പിച്ചതാണ് ​ഗായികയെ പ്രകോപിതയാക്കിയതും മൈക്കെറിയാൻ പ്രേരിപ്പിച്ചതും.

## Article Content

അമേരിക്കൻ റാപ് ​ഗായിക കാർഡി ബി തന്റെ സം​ഗീത പരിപാടിക്കിടെ സദസ്സിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ സംഭവം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. പാടിക്കൊണ്ടിരുന്ന കാർഡിയുടെ ​ദേഹത്തേക്ക് കാണികളിലൊരാൾ മദ്യം തെറിപ്പിച്ചതാണ് ​ഗായികയെ പ്രകോപിതയാക്കിയതും മൈക്കെറിയാൻ പ്രേരിപ്പിച്ചതും.

എന്നാൽ അന്നെറിഞ്ഞ ആ മൈക്കാണ് ഇന്നത്തെ താരം. 'ഷൂർ ആക്‌സിയന്റ് ഡിജിറ്റൽ മൈക്ക് കാർഡി ബി' എന്നാണ് ഇന്ന് ഈ മൈക്കിന്റെ പേര്. ലാസ് വെഗാസിലെ ദി വേവ് എന്ന പ്രശസ്ത ഓഡിയോ കമ്പനി ഉടമ സ്കോട്ട് ഫിഷർ മൈക്ക് ലേലത്തിൽ വെച്ച കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇ ബെയിൽ വിൽക്കാൻ വെച്ചിരിക്കുന്ന മൈക്കിന്റെ വില 99,300 ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ). കാർഡിയുടെ ദേഹത്തേക്ക് മദ്യമെറിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് പൊലീസിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർ‌ട്ട് ചെയ്തു. ജൂലൈ 29 ന് ലാസ് വെഗാസിൽ വെച്ചാണ് ​ഗായികയ്ക്ക് മോശം അനുഭവം ഉണ്ടാകുന്നത്.

മദ്യം തെറിപ്പിച്ച കാണിയോടുള്ള വിരോധം അടുത്ത നിമിഷം തന്നെ കയ്യിലിരുന്ന മൈക്കെടുത്ത് എറിഞ്ഞാണ് കാർഡി തീർത്തത്. ഉടൻ തന്നെ സുരക്ഷാഭടന്മാർ മദ്യമെറിഞ്ഞയാളെ വേദിയിൽ നിന്ന് മാറ്റിയിരുന്നു.

മൈക്ക് എറിഞ്ഞുകൊണ്ട് കാർഡി ഇയാളെ ശകാരിക്കുന്ന ദ‍ൃശ്യങ്ങളടക്കം സോഷ്യൽ മീഡയയിൽ വൈറലാവുകയും ട്രോളാകുകയും ചെയ്തു. സ്റ്റേജ് ഷോകൾക്കിടെ ആർട്ടിസ്റ്റുകൾക്ക് നേരെ ഇത്തരം ആക്രമണമുണ്ടാകുന്നത് സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ പലരും പ്രതികരിക്കാൻ മടിച്ചുനിൽക്കുന്നിടത്തായിരുന്നു കാർഡിയുടെ അന്നത്തെ ക്വിക്ക് ആക്ഷൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/143701/cardib-throws-mic-auction-auction-amount-82lakhs)