---
title: "#POOJABHATT | അച്ഛന്‍ മഹേഷ് ഭട്ടിനെതിരെയുള്ള ഒരാളുടെ കമന്റിന് പൂജ നല്‍കിയ മറുപടി വൈറൽ "
english_title: "#POOJABHATT #Pooja's #reply #someone's #comment #against #herfather #MaheshBhatt #went #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143614/poojabhatt-poojas-reply-someones-comment-against-herfather-maheshbhatt-went-viral"
published_at: "2023-09-03T22:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4bb585c64e_MAHESHBHATT.jpg"
keywords: []
---

# #POOJABHATT | അച്ഛന്‍ മഹേഷ് ഭട്ടിനെതിരെയുള്ള ഒരാളുടെ കമന്റിന് പൂജ നല്‍കിയ മറുപടി വൈറൽ 

> **Lead Summary:** ** ബോ**ളിവുഡിലെ റോയല്‍ ഫാമിലിയാണ് ഭട്ട് കുടുംബം. അച്ഛന്‍ മഹേഷ് ഭട്ട് മുതല്‍ മകള്‍ ആലിയ ഭട്ട് വരെ ബോളിവുഡിലെ മുന്‍നിരയില്‍ ഇടമുള്ളവര്‍. മഹേഷിന്റെ മൂത്ത മകളായ പൂജ ഭട്ട് ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു.

## Article Content

** ബോ**ളിവുഡിലെ റോയല്‍ ഫാമിലിയാണ് ഭട്ട് കുടുംബം. അച്ഛന്‍ മഹേഷ് ഭട്ട് മുതല്‍ മകള്‍ ആലിയ ഭട്ട് വരെ ബോളിവുഡിലെ മുന്‍നിരയില്‍ ഇടമുള്ളവര്‍. മഹേഷിന്റെ മൂത്ത മകളായ പൂജ ഭട്ട് ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു.

സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് പൂജ. അതേസമയം തങ്ങളുടെ അസ്വാഭാവികമായ രീതികളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഭട്ട് കുടുംബം. ഇപ്പോഴിതാ തന്റെ അച്ഛന്‍ മഹേഷ് ഭട്ടിനെതിരെയുള്ള ഒരാളുടെ കമന്റിന് പൂജ നല്‍കിയ മറുപടി ശ്രദ്ദ നേടുകയാണ്.

കഴിഞ്ഞ ദിവസം പൂജ തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനായിരുന്നു ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. ഇതിന് പൂജ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുമ്ബും മഹേഷ് ഭട്ടിനെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പ്രതികരണവുമായി പൂജ എത്തിയിരുന്നു.

* ''നിങ്ങളുടെ അച്ഛന്‍ പര്‍വീണ്‍ ബബ്ബി പരിപൂര്‍ണ നഗ്നയായി രാത്രി തന്റെ പിന്നാലെ ഓടിയെന്ന് കഥയുണ്ടാക്കി പറയുകയാണ്. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനാണ് അങ്ങനെ ചെയ്യുന്നത്. *

*തന്റെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ മഹേഷ് ഭട്ട് നിങ്ങളുടെ ശരീരത്തെ ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്നുറപ്പാണോ? എന്തൊരു വിരോധാഭാസമാണ് ദൈവമേ. തങ്ങളുടെ ഈഗോയെ സന്തോഷിപ്പിക്കാന്‍ ആളുകളുടെ നിഷ്‌കളങ്കമായ വികാരത്തെ ഉപയോഗിക്കുന്നവര്‍ സ്വയം വിളിക്കുന്നത് ദൈവത്തിന്റെ മക്കള്‍ എന്നാണ്''* എന്നായിരുന്നു അയാളുടെ കമന്റ്. പിന്നാലെ പൂജ മറുപടിയുമായെത്തി.

* ''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ തിരഞ്ഞെടുത്ത ഈ വെറുപ്പില്‍ നിന്നും രക്ഷിക്കട്ടെ. നിങ്ങള്‍ക്ക് എല്ലാ നന്മയും നേരുന്നു''* എന്നായിരുന്നു പൂജയുടെ മറുപടി. പിന്നാലെ നിരവധി പേരാണ് പൂജയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം നെഗറ്റീവ് പറയുന്നവരെ അവഗണിക്കണെന്നാണ് ആരാധകര്‍ പറയുന്നത്.

* ''നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരാളുടെ അച്ഛനെക്കുറിച്ച്‌ ഇങ്ങനെ പറയാനാകുന്നത്. ഒരാളെ ഇഷ്ടമല്ലതാകുന്നത് മനസിലാകും. പക്ഷെ അച്ഛനേയും മകളേയും ചേര്‍ത്ത് വൃത്തികേട് പറയാന്‍ എങ്ങനെ സാധിക്കുന്നു?'' *എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് ഈയ്യടുത്താണ് പൂജ ഭട്ട് തിരികെ വന്നത്. ഇതേസമയം ഈയ്യടുത്ത് പൂജ ഭട്ട് ബിഗ് ബോസ് ഒടിടി സീസണ്‍ 2ല്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. തന്റെ മറയില്ലാത്ത പെരുമാറ്റത്തിലൂടെ പൂജ ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

തന്റെ വിവാഹ മോചനത്തെക്കുറിച്ചടക്കം പൂജ നടത്തിയ തുറന്ന് പറച്ചിലുകള്‍ വാര്‍ത്തയായി മാറഇയിരുന്നു. അതേസമയം പൂജയ്ക്ക് പിന്തുണ അറിയിക്കാന്‍ മഹേഷ് ഭട്ടും ഷോയിലെത്തിയിരുന്നു.

എന്നാല്‍ ഷോയില്‍ വച്ച്‌ പൂജയുടെ സഹ താരങ്ങളായ മനീഷയോടും ബേബികയോടുമുള്ള മഹേഷ് ഭട്ടിന്റെ പെരുമാറ്റം വലിയ വിമര്‍ശനം വലിയ വിവാദമായിരുന്നു. മഹേഷ് മക്കളുടെ പ്രായം പോലുമില്ലാത്ത യുവതികളെ സ്പര്‍ശിച്ച രീതിയും ചുംബിച്ച രീതിയുമൊക്കെയാണ് വിമര്‍ശിക്കപ്പെട്ടത്.

പിന്നീട് വിമര്‍ശനങ്ങള്‍ക്കെതിരെ പൂജയും പ്രതികരിച്ചിരുന്നു. ഇതിനും മുമ്ബും പൂജയും മഹേഷും തമ്മിലുള്ള ബന്ധത്തെ തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വ്യാഖ്യാനിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143614/poojabhatt-poojas-reply-someones-comment-against-herfather-maheshbhatt-went-viral)