---
title: "#viral | വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു,  വീഡിയോ"
english_title: "#mob #attack #eating #wedding #party #Guests #hit #each #other #chairs #viralvideo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143611/mob-attack-eating-wedding-party-guests-hit-each-other-chairs-viralvideo"
published_at: "2023-09-03T22:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b91bb47e8_viral.jpg"
keywords: []
---

# #viral | വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു,  വീഡിയോ

> **Lead Summary:** വിവാഹ ചടങ്ങില്‍ അടിപിടിയുണ്ടാകുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്. യുകെയില്‍ നടന്ന വിവാഹ വിരുന്നിനിടെ അതിഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

വിവാഹ ചടങ്ങില്‍ അടിപിടിയുണ്ടാകുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്. യുകെയില്‍ നടന്ന വിവാഹ വിരുന്നിനിടെ അതിഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എക്സിലാണ് വീഡിയോ പ്രചരിച്ചത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ നിന്നാണ് ഈ വീഡിയോ. പാകിസ്ഥാനികളുടെ വിവാഹ ചടങ്ങിലാണ് അടിപിടിയുണ്ടായത്.

ഓഗസ്റ്റ് 24ന് ബോള്‍ട്ടണിലെ റീജന്റ് ഹാളില്‍ നടന്ന വിവാഹ ചടങ്ങില്‍ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്നാണ് കൂട്ടയടി ഉണ്ടായത്. അത്താഴ വിരുന്നില്‍ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ അവിടെ വന്ന് അതിഥികളിലൊരാളുടെ തൊപ്പി മാറ്റുന്നതാണ് വഴക്കിന് കാരണമായത്.

[**https://twitter.com/i/status/1696506837636432184**](https://twitter.com/i/status/1696506837636432184)

തുടര്‍ന്ന് ആളുകള്‍ പരസ്പരം അടിക്കുന്നതും ഇടിക്കുന്നതും കസേരകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. രാത്രി 8.30നാണ് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളോട് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് അറിയിച്ചു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഏറ്റുമുട്ടലില്‍ ആളപമായമുണ്ടായില്ല. സംഭവം അന്വേഷിക്കുന്നതിനിടെ പൊലീസുകാരനെ മര്‍ദ്ദിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി എക്‌സ് ഉപയോക്താക്കള്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143611/mob-attack-eating-wedding-party-guests-hit-each-other-chairs-viralvideo)