---
title: " നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ്  ചെയ്യ്ത് ചിമ്പു "
english_title: "The actor returned with a video titled 'Atman-Silamparasan'. Chimpu deactivated his social media accounts on Independence Day 2017"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1436/the-actor-returned-with-a-video-titled-atman-silamparasan-chimpu-deactivated-his-social-media-accounts-on-independence-day-2017"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f955d652e284_CHIMBU.jpg"
keywords: []
---

#  നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ്  ചെയ്യ്ത് ചിമ്പു 

> **Lead Summary:** ദക്ഷിണേന്ത്യയിലെ പ്രമുഖ നടനാണ്‌ ചിമ്പു .ഇപ്പോളിതാ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തിയ വിവരമാണ് പുറത്തു വരുന്നത് . ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്. 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്.

## Article Content

ദക്ഷിണേന്ത്യയിലെ പ്രമുഖ നടനാണ്‌ ചിമ്പു .ഇപ്പോളിതാ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തിയ വിവരമാണ് പുറത്തു വരുന്നത് . ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്. 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചിമ്പുവിൻ്റെ ആരോപണം. 1984ൽ ഉറവൈ കാത്ത കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് സംവിധായകനും നടനുമായ ടി രാജേന്ദറുടെ മകൻ ചിമ്പു സിനിമയിലെത്തുന്നത്. രാജേന്ദറുടെ സിനിമകളിലാണ് ചിമ്പു അഭിനയം ആരംഭിച്ചത്. 2002ൽ രാജേന്ദർ തന്നെ സംവിധാനം ചെയ്ത കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിൽ ആദ്യമായി നായക കഥാപാത്രമായി. പിന്നീട് ഏതാനും ചില സിനിമകളിൽ കൂടി നായകവേഷം ചെയ്ത ചിമ്പു ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1436/the-actor-returned-with-a-video-titled-atman-silamparasan-chimpu-deactivated-his-social-media-accounts-on-independence-day-2017)