---
title: "#viral | ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വൈറൽ ആയി വീഡിയോ"
english_title: "#Husband's #gift #love #wife #suffering #cancer #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143585/husbands-gift-love-wife-suffering-cancer-video-viral"
published_at: "2023-09-03T20:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4a5d83005c_viral.jpg"
keywords: []
---

# #viral | ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വൈറൽ ആയി വീഡിയോ

> **Lead Summary:** ക്യാൻസര്‍ രോഗം, ഇന്ന് ഫലപ്രദമായി ചികിത്സ ലഭ്യമായൊരു രോഗമാണ്. സമയബന്ധിതമായി രോഗനിര്‍ണയം കണ്ടെത്തുകയെന്നതാണ് ഇതില്‍ ആകെ പ്രധാനമായൊരു കാര്യം .വളരെയധികം പ്രയാസങ്ങള്‍ രോഗിക്ക് ഉണ്ടാക്കുന്നൊരു ചികിത്സാരീതിയാണ് കീമോ. കീമോയുടെ ഒരു പരിണിതഫലം ആണ് മുടി കൊഴിഞ്ഞുപോകുന്നത്. തലയിലെ മുടിയത്രയും തന്നെ ഊരിപ്പോകും വിധത്തിലായിരിക്കും കീമോ മൂലമുള്ള മുടി കൊഴിച്ചില്‍.

## Article Content

ക്യാൻസര്‍ രോഗം, ഇന്ന് ഫലപ്രദമായി ചികിത്സ ലഭ്യമായൊരു രോഗമാണ്. സമയബന്ധിതമായി രോഗനിര്‍ണയം കണ്ടെത്തുകയെന്നതാണ് ഇതില്‍ ആകെ പ്രധാനമായൊരു കാര്യം .വളരെയധികം പ്രയാസങ്ങള്‍ രോഗിക്ക് ഉണ്ടാക്കുന്നൊരു ചികിത്സാരീതിയാണ് കീമോ. കീമോയുടെ ഒരു പരിണിതഫലം ആണ് മുടി കൊഴിഞ്ഞുപോകുന്നത്. തലയിലെ മുടിയത്രയും തന്നെ ഊരിപ്പോകും വിധത്തിലായിരിക്കും കീമോ മൂലമുള്ള മുടി കൊഴിച്ചില്‍.

ഇത് ചികിത്സ കഴിഞ്ഞ് രോഗമുക്തി നേടി പതിയെ പഴയ ജീവിതത്തിലേക്ക് തിരികെയെത്തുന്നതോടെ പഴയ രീതിയില്‍ തന്നെ വളരാനും തുടങ്ങും. എങ്കിലും മുടി കൊഴിയുന്ന സമയം തീര്‍ച്ചയായും രോഗികളില്‍ അത് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കും. ക്യാൻസര്‍ ബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോള്‍ പലരും മുടി മുഴുവനായി ഷേവ് ചെയ്ത് കളയുകയാണ് പതിവ്.

ഇപ്പോഴിതാ ഇത്തരത്തില്‍ ക്യാൻസര്‍ ബാധിതയായ യുവതിയുടെ മുടി നീക്കം ചെയ്തുകളയുമ്പോള്‍ അവര്‍ക്ക് പിന്തുണയായി അവരുടെ ഭര്‍ത്താവും ഷേവ് ചെയ്ത് മുടി കളയുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.സങ്കടം സഹിക്കാനാകാതെ യുവതി കരയുന്നത് വീഡിയോ കാണുന്ന ഓരോരുത്തരിലും നോവുണ്ടാക്കുന്നു. മുടി മുഴുവനായി കളഞ്ഞ ശേഷം അവര്‍ വിങ്ങിപ്പൊട്ടുമ്പോള്‍ അവരെ സ്നേഹത്തോടെ ചുംബിച്ചുകൊണ്ട് സ്വന്തം മുടിയും അതുപോലെ കളയുകയാണ് ഭര്‍ത്താവ്.

ഇരുവരുടെയും ആത്മബന്ധവും സ്നേഹവും കരുതലും വീഡിയോ കണ്ട ഏവരെയും സ്പര്‍ശിച്ചിട്ടുണ്ട്. ക്യാൻസര്‍ ബാധിതയായി മുടി കൊഴിഞ്ഞ ഭാര്യയെ മറ്റുള്ളവര്‍ തുറിച്ചുനോക്കാതിരിക്കാൻ മുടി മുഴുവൻ നീല നിറത്തില്‍ കളര്‍ ചെയ്ത ഒരാളെ കുറിച്ചുള്ള കമന്‍റ് ആണ് ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ ശ്രദ്ധിച്ചത്. എന്തായാലും ഹൃദയസ്പര്‍ശിയായ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നതും പങ്കുവയ്ക്കുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/143585/husbands-gift-love-wife-suffering-cancer-video-viral)