---
title: "#Eraivan |   ജയം രവി, നയൻ‌താര ക്രൈംത്രില്ലർ ചിത്രം 'ഇരൈവൻ', ട്രെയിലർ പുറത്തിറങ്ങി"
english_title: "#JayamRavi #Nayanthara #crimethriller 'Eraivan' trailer released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143559/jayamravi-nayanthara-crimethriller-eraivan-trailer-released"
published_at: "2023-09-03T19:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b498e394e_nayan.jpg"
keywords: []
---

# #Eraivan |   ജയം രവി, നയൻ‌താര ക്രൈംത്രില്ലർ ചിത്രം 'ഇരൈവൻ', ട്രെയിലർ പുറത്തിറങ്ങി

> **Lead Summary:**  ഐ അഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഇരൈവൻ' ട്രെയിലർ പുറത്തിറങ്ങി. ജയം രവി നായകനും നയൻ‌താര നായികയും ആകുന്ന ചിത്രത്തിൽ രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ എന്നിവരും അണിനിരക്കുന്നു.

## Article Content

 ഐ അഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഇരൈവൻ' ട്രെയിലർ പുറത്തിറങ്ങി. ജയം രവി നായകനും നയൻ‌താര നായികയും ആകുന്ന ചിത്രത്തിൽ രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ എന്നിവരും അണിനിരക്കുന്നു.

ഇതൊരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ട്രെയിലർ മുഴുനീളം ഇരുണ്ട പശ്ചാത്തലമാണ്.

പെൺകുട്ടികളെ ക്രൂരമായി കൊല്ലുന്ന വില്ലനെയും വില്ലനെ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ട്രെയിലർ സ്വീകരിച്ചിരിക്കുന്നത്.

[**https://youtu.be/-qX93tgvung**](https://youtu.be/-qX93tgvung)

ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തമിഴ്, മലയാളം, കന്നഡ, തെലുഗ് എന്നീ 4 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ മാസം 28 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജി ജയറാമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം: യുവൻ ശങ്കർ രാജ, ഛായാഗ്രഹണം: ഹരി.കെ.വേദാന്ത്, എഡിറ്റർ : ജെ വി മണികണ്ഠ ബാലാജി.

പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുണാചലം, ആക്ഷൻ : ഡോൺ അശോക്, സംഭാഷണങ്ങൾ: സച്ചിൻ, കാർത്തികേയൻ സേതുരാജ്, കോസ്റ്റ്യൂം: അനു വർദ്ധൻ (നയൻതാര), പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, പി.ആർ. ഓ : സുരേഷ് ചന്ദ്ര & രേഖ ഡി വൺ, ഓഡിയോ ഓൺ: ജംഗിൾ മ്യൂസിക് എന്നിവർ നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143559/jayamravi-nayanthara-crimethriller-eraivan-trailer-released)