#nagachaitanya | സമാന്തയ്ക്കൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിന് വിജയ് ദേവരകൊണ്ടയോട് പകരം വീട്ടാൻ തീരുമാനിച്ച് നാ​ഗചൈതന്യ

#nagachaitanya | സമാന്തയ്ക്കൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിന് വിജയ് ദേവരകൊണ്ടയോട് പകരം വീട്ടാൻ തീരുമാനിച്ച് നാ​ഗചൈതന്യ
2023-09-03T15:28:00 | By Athira V

ഴിഞ്ഞ ​ദിവസമാണ് വിജയ് ദേവരകൊണ്ട, സമാന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രം ഖുശി റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ 16 കോടി രൂപ കലക്ട് ചെയ്ത സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ലഭിച്ചത്. വിജയ് ദേവരകൊണ്ടയ്ക്കും സമാന്തയ്ക്കും ഈ സിനിമയുടെ വിജയം അനാവാര്യമായിരുന്നു.

നടന്റെ തൊട്ടു മുൻപത്തെ റിലീസായ ലൈ​ഗർ കനത്ത പരാജയമാണ് ബോക്സ് ഓഫീസിൽ നേരിട്ടത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ലൈ​ഗർ വിലയിരുത്തപ്പെടുന്നത്. വൻ ഹൈപ്പിൽ വന്ന സിനിമയായതിനാൽ പരാജയം നടനെതിരെ പരിഹാസങ്ങൾ വരാനും കാരണമായി.

മറുവശത്ത് സമാന്ത യശോദ, ശാകുന്തളം എന്നീ സിനിമകളുടെ പരാജയത്തിലായിരുന്നു. രണ്ട് സിനിമകളിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. അതിനാൽ തന്നെ പരാജയം നടിയുടെ ​ഗ്രാഫിനെ ബാധിച്ചു. എന്നാൽ ഇതിനെല്ലാം മറുപടിയായാണ് ഖുശി എന്ന സിനിമയുടെ വിജയം ആരാധകർ കാണുന്നത്.


റൊമാന്റിക് സിനിമയിലെ ​ഗാനങ്ങളും ഇതിനോടകം ഹിറ്റായി. അതേസമയം സോഷ്യൽ മീഡിയയിൽ സിനിമയിലെ ചില രം​ഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒന്നിലേറെ ഇന്റിമേറ്റ് രം​ഗങ്ങൾ സിനിമയിലുണ്ട്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള ലിപ് ലോക് രം​ഗം വൈറലായിട്ടുണ്ട്.

മുൻപ് ഒരു സിനിമയിലും സമാന്ത ഇത്രത്തോളം ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിട്ടില്ല. അതിനാൽ തന്നെ ഖുശിയിലെ രം​ഗങ്ങളെ അനുകൂലിച്ചും വിമർശിച്ചും തെലുങ്ക് സിനിമാ പ്രേക്ഷകർ രം​ഗത്തെത്തുന്നു. സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ സമാന്തയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യയും വിഷയമായി.

സമാന്തയുടെ ഇന്റിമേറ്റ് രം​ഗങ്ങൾ നാ​ഗചൈതന്യയെ അലോസരപ്പെടുത്തുമെന്ന് ചിലർ കമന്റ് ചെയ്തു. നാ​ഗചൈതന്യയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടന്റെ പുതിയ സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. വിജയ് ദേവരകൊണ്ടയുടെ കാമുകിയാണ് രശ്മിക.

രശ്മികയും നാ​ഗചൈതന്യയും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗങ്ങൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സമാന്തയ്ക്കൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിന് വിജയ് ദേവരകൊണ്ടയോട് നാ​ഗചൈതന്യ പകരം വീട്ടുകയാണെന്ന് ഇതേക്കുറിച്ച് ആരാധകർ പറയുന്നു.

കഴിഞ്ഞ വർഷാണ് രശ്മികയും നാ​ഗ ചൈതന്യയും ഒരുമിച്ചെത്തുന്ന ചിത്രം ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾ വന്നത്. പരശുറാം പെറ്റ്ലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ മറ്റ് വിവരങ്ങളാെന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പുഷ്പ 2 വാണ് രശ്മികയുടെ പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രം.

തെലുങ്കിന് പുറമെ ബോളിവുഡിലും രശ്മിക മന്ദാനയ്ക്ക് തിരക്കേറുകയാണ്. വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് നാളുകളായി ​ഗോസിപ്പുണ്ടെങ്കിലും താരങ്ങൾ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല. ​ഗീത ​ഗോവിന്ദം, ഡിയർ കംറേഡ് ഉൾപ്പെടെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി അറിയപ്പെട്ട ഇരുവരും ഓഫ് സ്ക്രീനിലും അടുക്കുകയായിരുന്നെന്നാണ് പുറത്ത് വന്ന വാർത്തകൾ. മറുവശത്ത് സമാന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാ​ഗചൈതന്യ കരിയറിലെ തിരക്കുകളിലാണ്. 2017 ലാണ് ഇരുവരും വിവാഹിതരായത്.

2021 ൽ വേർപിരിഞ്ഞു. ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാ​ഗ ചൈതന്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. താരങ്ങൾ ഇതേക്കുറിച്ച പ്രതികരിച്ചിട്ടില്ല. ഖുശിയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സമാന്ത പുതിയ സിനിമകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയുടെ ഭാ​ഗമായി ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താരം.

Content Highlight: #Nagachaitanya #decided #Vijaydevarakonda #acting #Samantha

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup