---
title: "#vishnumohan | വിഷ്‍ണു മോഹന്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങൾ "
english_title: "#director #vishnumohan #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143497/director-vishnumohan-got-married"
published_at: "2023-09-03T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f44192e493b_vishnu.jpg"
keywords: []
---

# #vishnumohan | വിഷ്‍ണു മോഹന്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങൾ 

> **Lead Summary:** **മേ**പ്പടിയാന്‍ സിനിമയുടെ സംവിധായകൻ വിഷ്‍ണു മോഹന്‍ വിവാഹിതനായി. അഭിരാമിയാണ് വധു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

## Article Content

**മേ**പ്പടിയാന്‍ സിനിമയുടെ സംവിധായകൻ വിഷ്‍ണു മോഹന്‍ വിവാഹിതനായി. അഭിരാമിയാണ് വധു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

താരസമ്പന്നമായിരുന്നു വിഷ്ണുവിന്റെ വിവാഹം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി.

യൂസഫ് അലിയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂടാതെ നിരവധി രാഷ്ട്രീയ- സിനിമാ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/143497/director-vishnumohan-got-married)