---
title: "#AnkitaLokhande |  സുശാന്തിനൊപ്പം ജീവിക്കാനാണ് അങ്ങനെ ചെയ്തത്; പക്ഷെ സംഭവിച്ചത് ഇത് ;മുൻ കാമുകി അങ്കിത ലോഖണ്ഡെ"
english_title: "#He #did  #live #Sushant #whathappened #ex-girlfriend #Ankita Lokhande"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143484/he-did-live-sushant-whathappened-ex-girlfriend-ankita-lokhande"
published_at: "2023-09-03T12:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f43645aa6dc_sushant_2.jpg"
keywords: []
---

# #AnkitaLokhande |  സുശാന്തിനൊപ്പം ജീവിക്കാനാണ് അങ്ങനെ ചെയ്തത്; പക്ഷെ സംഭവിച്ചത് ഇത് ;മുൻ കാമുകി അങ്കിത ലോഖണ്ഡെ

> **Lead Summary:** സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുതും അങ്കിത ലോഖണ്ഡെയും തമ്മിലുള്ള പ്രണയബന്ധം. ടെലിവിഷൻ രം​ഗത്ത് നിന്നുമാണ് രണ്ട് പേരും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. പവിത്ര റിഷ്ത എന്ന സീരിയലിൽ അഭിനയിക്കവെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി മാറിയ ഇരുവരും ഓഫ്സ്ക്രീനിലും അടുത്തു. കടുത്ത പ്രണയത്തിലായ ഇവരും ഒരുമിച്ച് ജീവിക്കാനാ​ഗ്രഹിച്ചു.

## Article Content

സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുതും അങ്കിത ലോഖണ്ഡെയും തമ്മിലുള്ള പ്രണയബന്ധം. ടെലിവിഷൻ രം​ഗത്ത് നിന്നുമാണ് രണ്ട് പേരും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. പവിത്ര റിഷ്ത എന്ന സീരിയലിൽ അഭിനയിക്കവെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി മാറിയ ഇരുവരും ഓഫ്സ്ക്രീനിലും അടുത്തു. കടുത്ത പ്രണയത്തിലായ ഇവരും ഒരുമിച്ച് ജീവിക്കാനാ​ഗ്രഹിച്ചു.

സുശാന്തിനെ തേടി സിനിമകളിൽ നിന്നും അവസരങ്ങളെത്തി. അങ്കിതയും സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടു. പക്ഷെ സുശാന്തുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനാ​ഗ്രഹിച്ച അങ്കിത തനിക്ക് വന്ന പല വലിയ സിനിമകളുടെ ഓഫറും വേണ്ടെന്ന് വെച്ചു. അതിൽ ദുഖമുണ്ട്. പക്ഷെ കുറ്റബോധമില്ലെന്നും അങ്കിത വ്യക്തമാക്കി. നേരത്തെയും ബാജിരാവോ മസ്താനി വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് അങ്കിത സംസാരിച്ചിട്ടുണ്ട്. ഈ സിനിമ ചെയ്തില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കുമെന്ന് സഞ്ജയ് ലീല ബൻസാലി പറഞ്ഞതാണ്.

പക്ഷെ താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നാണ് അദ്ദേഹത്തിന് നൽകിയ മറുപടിയെന്ന് അങ്കിത അന്ന് തുറന്ന് പറഞ്ഞു. എന്നാൽ അങ്കിത ആ​ഗ്രഹിച്ചത് പോലെ സുശാന്തുമായുള്ള വിവാഹം നടന്നില്ല. ഇരുവരും അകന്നു. പക്ഷെ തനിക്ക് എല്ലാം മറക്കാൻ കഴിഞ്ഞില്ല. രണ്ടര വർഷത്തോളം താനേറെ ബുദ്ധിമുട്ടിയെന്നും അങ്കിത പറഞ്ഞു. ബിസിനസുകാരനായ വിക്കി ജെയ്നാണ് പിന്നീട് നടിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

2021 ലാണ് ഇവർ വിവാഹിതരായത്. മറുവശത്ത് സുശാന്ത് പല പ്രതിസന്ധി ഘട്ടങ്ങളും നേരിട്ടു. 2020 ലാണ് നടൻ ആത്മഹത്യ ചെയ്തത്. വിഷാദ രോ​ഗം നടനെ അലട്ടിയിരുന്നു. സുശാന്തിന്റെ മരണത്തിൽ തകർന്ന് പോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ അങ്കിത എത്തി. മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ വിവാദങ്ങൾ ഉടലെടുത്തു. സിനിമാ രം​ഗത്ത് തഴയപ്പെട്ടതാണ് സുശാന്തിനെ ബാധിച്ചതെന്ന് ആരോപണം വന്നു. ബോളിവുഡിലെ നെപ്പോട്ടിസവും ഇതിനിടെ ചർച്ചയായി.  സുശാന്തിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രം​ഗത്തെത്തി. 34ാം വയസിലാണ് സുശാന്ത് ലോകത്തോട് വിട പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143484/he-did-live-sushant-whathappened-ex-girlfriend-ankita-lokhande)