---
title: "വിവാഹ വാർത്ത അറിയിച്ച് സാന്ത്വനത്തിലെ അഞ്ജലി"
english_title: "Anjali in consolation at the news of the wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14347/anjali-in-consolation-at-the-news-of-the-wedding"
published_at: "2021-12-04T11:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab0bcc29ac4_anjali.jpg"
keywords: []
---

# വിവാഹ വാർത്ത അറിയിച്ച് സാന്ത്വനത്തിലെ അഞ്ജലി

> **Lead Summary:** മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമാണ് ഗോപിക അനിൽ. ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ‘ശിവം’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ഗോപികയുടെ തുടക്കം. ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കമ്പനി എന്ന പരമ്പരയിലൂടെ ആണ് നായികയായി താരം തുടക്കംകുറിക്കുന്നത്.

## Article Content

മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമാണ് ഗോപിക അനിൽ. ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ‘ശിവം’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ഗോപികയുടെ തുടക്കം. ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കമ്പനി എന്ന പരമ്പരയിലൂടെ ആണ് നായികയായി താരം തുടക്കംകുറിക്കുന്നത്.

കമ്പനിക്ക് ശേഷം സാന്ത്വനത്തിലെത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് വൈറലാകുന്നത് അപ്സരയുടെ വിവാഹത്തിന് എത്തിയ ഗോപിയുടെ വീഡിയോ ആണ്. അതി സുന്ദരിയായിട്ടാണ് താരം എത്തിയത്. അപ്സരയ്ക്കും, ആൽബിക്കും വിവാഹമംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ താരങ്ങളെ പിന്തുണച്ചുകൊണ്ട് ആരാധകർക്ക് താരം നന്ദി പറയുകയും ചെയ്തു. ഇത്രയും ജന പിന്തുണ ലഭിക്കും എന്ന് വിചാരിച്ചില്ല എന്ന് നടി തന്നെ പറയുന്നു.

വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇപ്പോൾ ഒന്നും പറയാൻ ഇല്ല എന്നാണ് പറഞ്ഞത്. സമയമാകുമ്പോൾ പറയാം എന്നായിരുന്നു ഗോപിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ച് ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് താരം തുറന്നു പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്.

അതുപോലെ സ്റ്റോറി മെൻഷൻസും നോക്കാറുണ്ട്. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റും ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നുണ്ട്. തനിക്കിത്രയും ഫാൻസ് പേജുകൾ ജീവിതത്തിൽ ഉണ്ടാകും എന്ന് ഒരിക്കലും കരുതിയിട്ടില്ല. മറ്റുള്ളവരുടെ ഫാൻസ് പേജുകളൊക്കെ കാണുമ്പോൾ അവരുടെ ഫിലിം സ്റ്റാർ അല്ലെങ്കിൽ ഫിലിം ബാങ്ക് നോക്കിയാൽ അവർക്ക് ഫാൻസ് പേജ് വരുന്നത് എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്.

അങ്ങനെ ഒരു പദവിയിലേക്ക് ഞാൻ എത്താൻ ഇനിയും ഉയരേണ്ടിയിരിക്കുന്നു. പക്ഷേ ഇപ്പോഴേ എനിക്ക് നല്ലപോലെ സപ്പോർട്ട് ഉണ്ട് എന്ന് താരം കൂട്ടിച്ചേർക്കുന്നു. താൻ കാണുന്ന എഡിറ്റലൊക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും ഇഷ്ടപ്പെട്ടത് ഒരു വീഡിയോ ചെയ്യുന്നു.പേർസണലി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്കത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഞാൻ കാണുന്ന എല്ലാ എഡിറ്റും സപ്പോർട്ട് ചെയ്യാറുണ്ട്. ഇങ്ങനെയാണ് താരം റിപ്പോർട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14347/anjali-in-consolation-at-the-news-of-the-wedding)