---
title: "#GokulSuresh  |  സിനിമയിൽ വന്നതോടെ എന്റെ ആ സ്വഭാവം മാറി; ഗോകുൽ സുരേഷ്"
english_title: "#After #coming #cinema #that #character #mine #changed #GokulSuresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143468/after-coming-cinema-that-character-mine-changed-gokulsuresh"
published_at: "2023-09-03T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f426f026f67_gokul_4.jpg"
keywords: []
---

# #GokulSuresh  |  സിനിമയിൽ വന്നതോടെ എന്റെ ആ സ്വഭാവം മാറി; ഗോകുൽ സുരേഷ്

> **Lead Summary:** മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. ആറ് വർഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഗോകുൽ. കരിയറിൽ ശ്രദ്ധിക്കപ്പെടുക എന്നത് ഗോകുലിന് അത്ര എളുപ്പമായിരുന്നില്ല. 2016 ൽ പുറത്തിറങ്ങിയ മുത്ത്​​ഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സിനിമയിലേക്ക് എത്തുന്നത്. ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ വഴിത്തിരിവാകുന്ന ഒരു വേഷം നടന് ഇതുവരെ ലഭിച്ചിട്ടില്ല.

## Article Content

മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. ആറ് വർഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഗോകുൽ. കരിയറിൽ ശ്രദ്ധിക്കപ്പെടുക എന്നത് ഗോകുലിന് അത്ര എളുപ്പമായിരുന്നില്ല. 2016 ൽ പുറത്തിറങ്ങിയ മുത്ത്​​ഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സിനിമയിലേക്ക് എത്തുന്നത്. ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ വഴിത്തിരിവാകുന്ന ഒരു വേഷം നടന് ഇതുവരെ ലഭിച്ചിട്ടില്ല.

ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിലാണ് ഗോകുൽ അവസാനമായി അഭിനയിച്ചത്. സിനിമയിൽ എത്തിയ ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഗോകുൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും നടൻ പറഞ്ഞു. അച്ഛന്‍ ഭയങ്കര സോഫ്റ്റായിട്ടുള്ള ആളാണ്. ഇടയ്‌ക്കൊരു അഗ്രസീവ് നേച്ചർ വരുന്നത് കൊണ്ട് പുള്ളി അങ്ങനെയാണെന്നങ്ങ് പറയുകയാണ് പലരും.

പുള്ളിയുടെ വലുപ്പവും, അവതരിപ്പിച്ച ക്യാരക്ടറുമൊക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് ആള്‍ അങ്ങനെയാണെന്ന് തോന്നുകയാണ്. ഞാന്‍ നേരെ തിരിച്ചാണ്, ഭയങ്കര അഗ്രസീവാണ്. സിനിമയില്‍ വന്ന ശേഷം എനിക്ക് ആ നേച്ചറില്ല. സിനിമയിലെ കഷ്ടപ്പാടുകളൊക്കെ കണ്ടതുകൊണ്ടാവണം അതങ്ങ് മാറി. എന്നോട് നന്നായി പെരുമാറുന്നവരോട് ജാഡയിട്ട് നില്‍ക്കാന്‍ എനിക്കറിയില്ല. അവരെ നോക്കി ചിരിക്കാനും സംസാരിക്കാനുമേ എനിക്ക് കഴിയൂ ഗോകുൽ പറഞ്ഞു.

അച്ഛനെ കുറിച്ച് മോശം പറയുന്നവരെ തിരുത്താനാകില്ലെന്നും ഗോകുൽ പറയുന്നു. മകനായിട്ട് മാത്രമല്ല പുള്ളിയുടെ ഒരു സപ്പോര്‍ട്ടറായി നിന്നാണ് ഞാന്‍ റിയാക്റ്റ് ചെയ്യാറുള്ളത് ഗോകുൽ സുരേഷ് വ്യക്തമാക്കി. അതേസമയം അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ പോലീസ് വേഷത്തിലാണ് ഗോകുൽ എത്തിയത്. ഗോകുലിന്റെ വേഷത്തിന് കയ്യടി ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143468/after-coming-cinema-that-character-mine-changed-gokulsuresh)