---
title: "#tpmadhavan | ഒരിക്കല്‍ തിരക്കേറിയ നടന്‍, ഇന്നത്തെ അവസ്ഥ! വേദനയായി ടിപി മാധവന്‍റെ ജീവിതം"
english_title: "#Once #busy #actor #what #he #is #today #TPMadhavan's #life #pain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143363/once-busy-actor-what-he-is-today-tpmadhavans-life-pain"
published_at: "2023-09-02T21:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f35ce63c925_madhavan.jpg"
keywords: []
---

# #tpmadhavan | ഒരിക്കല്‍ തിരക്കേറിയ നടന്‍, ഇന്നത്തെ അവസ്ഥ! വേദനയായി ടിപി മാധവന്‍റെ ജീവിതം

> **Lead Summary:** ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടന്‍ ടിപി മാധവന്‍. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വരെ സ്ഥിരം സാന്നിധ്യമായ നടന്‍.

## Article Content

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടന്‍ ടിപി മാധവന്‍. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വരെ സ്ഥിരം സാന്നിധ്യമായ നടന്‍.

എന്നാല്‍ ഇപ്പോള്‍ തളര്‍ത്തുന്ന രോഗത്തിന്‍റെ നഷ്ടപ്പെട്ട ഓര്‍മ്മകളുടെ തടവറയിലാണ് ഈ സിനിമ താരം. താര സംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേയവാസിയാണ്.

**

ടിപി മാധവന്‍റെ ഇപ്പോഴത്തെ ജീവിതം വിവരിക്കുകയാണ് ഗാന്ധിഭവന്‍ തന്നെ ഇറക്കിയ ഒരു വീഡിയോയില്‍. ടിപി മാധവന് അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് വീഡിയോയില്‍ പറയുന്നുണ്ട്.

ടിപി മാധവന്‍റെ ജീവിതം അമല്‍ രാജ് ഇതിനകം വൈറലായ വീഡിയോയില്‍ പറയുന്നുണ്ട്. എട്ടു വര്‍ഷമായി ഗാന്ധിഭവനില്‍ ടിപി മാധവന്‍ ജീവിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

[https://www.facebook.com/Gandhibhavan/videos/687101650124620/?ref=embed_video&t=479**](https://www.facebook.com/Gandhibhavan/videos/687101650124620/?ref=embed_video&t=479)

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.

ഈ ഓണക്കാലത്ത് ഓണം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് ടിപി മാധവന്‍ വീഡിയോയില്‍ പറയുന്നത് കേട്ടാല്‍ തന്നെ അദ്ദേഹത്തെ രോഗം എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാകും. ഓണത്തിന് എന്‍റെ അച്ഛന്‍ വന്നുവെന്നും, സന്തോഷത്തോടെ മടങ്ങിയെന്നും. ഓണ സദ്യ കഴിച്ചുവെന്നുമൊക്കെയാണ് മാധവന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143363/once-busy-actor-what-he-is-today-tpmadhavans-life-pain)