---
title: "#vishal  | അച്ഛനും അമ്മയും പറയുന്നത് കേട്ട് കല്യാണം കഴിക്കരുത്; നടൻ വിശാൽ"
english_title: "#Don't listen #your #father #mother #get #married #Actor Vishal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143358/dont-listen-your-father-mother-get-married-actor-vishal"
published_at: "2023-09-02T21:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f35768d55a1_vishal_1.jpg"
keywords: []
---

# #vishal  | അച്ഛനും അമ്മയും പറയുന്നത് കേട്ട് കല്യാണം കഴിക്കരുത്; നടൻ വിശാൽ

> **Lead Summary:** തമിഴ് സിനിമാ രം​ഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. സഹസംവിധായകനായാണ് വിശാൽ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ചെല്ലമേ എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ചു. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ നിരവധി ഹിറ്റുകൾ വിശാലിനുണ്ട്. സണ്ടക്കോഴി, തിമിര്, താമരഭരണി, മാലൈക്കോട്ടെ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. കരിയറിൽ വിജയ പരാജയങ്ങൾ വിശാലിന് ഒരുപോലെ വന്നിട്ടുണ്ട്.

## Article Content

തമിഴ് സിനിമാ രം​ഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. സഹസംവിധായകനായാണ് വിശാൽ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ചെല്ലമേ എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ചു. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ നിരവധി ഹിറ്റുകൾ വിശാലിനുണ്ട്. സണ്ടക്കോഴി, തിമിര്, താമരഭരണി, മാലൈക്കോട്ടെ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. കരിയറിൽ വിജയ പരാജയങ്ങൾ വിശാലിന് ഒരുപോലെ വന്നിട്ടുണ്ട്.

46 കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. 2019 ൽ നടന്റെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം നടന്നില്ല. പിന്നീടൊരു വിവാഹത്തിന് വിശാൽ തയ്യാറായിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ. ഇപ്പോൾ എവിടെ നോക്കിയാലും വിവാഹമോചനമാണ്.

പരസ്പരം മനസ്സിലാക്കണം. വിവാഹത്തിലേക്ക് കടക്കുമ്പോൾ വളരെ ആലോചിച്ച് തീരുമാനമെടുക്കുക. അച്ഛനും അമ്മയും കല്യാണം കഴിക്കാൻ പറഞ്ഞു, പ്രായമായി എന്നത് കൊണ്ടൊന്നും ധൃതിയിൽ വിവാഹം ചെയ്യരുതെന്നും വിശാൽ അഭിപ്രായപ്പെട്ടു. അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് കൊണ്ട് വിശാൽ രം​ഗത്തെത്തി.

ലക്ഷ്മി മേനോനും വിശാലും പാണ്ഡ്യനാട്, നാൻ സി​ഗപ്പ് മനിതൻ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാർക്ക് ആന്റണിയാണ് വിശാലിന്റെ ഏറ്റവും പുതിയ സിനിമ. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടൻ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞ വാക്കുകൾ ശ്ര​ദ്ധ നേടിയി. വിജയ് ചിത്രം ലിയോ നിരസിച്ചതിനെക്കുറിച്ചാണ് വിശാൽ സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143358/dont-listen-your-father-mother-get-married-actor-vishal)