---
title: "#laila | ലൈല ഹോട്ടൽ മുറിയിലിരുന്ന് കരച്ചിൽ; സൂര്യക്കൊപ്പമുള്ള സിനിമയ്ക്കിടെ സംഭവിച്ചത് ഇത്"
english_title: "#Laila #crying #hotelroom #happened #during #movie #Surya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143296/laila-crying-hotelroom-happened-during-movie-surya"
published_at: "2023-09-02T16:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f31b03dd02a_laila_1.jpg"
keywords: []
---

# #laila | ലൈല ഹോട്ടൽ മുറിയിലിരുന്ന് കരച്ചിൽ; സൂര്യക്കൊപ്പമുള്ള സിനിമയ്ക്കിടെ സംഭവിച്ചത് ഇത്

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച താരമാണ് ലൈല. ​​ഗോവയിൽ ജനിച്ച് വളർന്ന ലൈലയ്ക്ക് വളരെ പെട്ടെന്ന് തമിഴ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായി. നന്ദ, പിതാമകൻ, ഉന്നെെ നിനത്ത്, ​ദീന, ദിൽ, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം നടി കാഴ്ച വെച്ചു. = സിനിമാ രം​ഗത്ത് സജീവമായിരുന്ന കാലത്ത് ലൈലയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ സൂര്യയായിരുന്നു.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച താരമാണ് ലൈല. ​​ഗോവയിൽ ജനിച്ച് വളർന്ന ലൈലയ്ക്ക് വളരെ പെട്ടെന്ന് തമിഴ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായി. നന്ദ, പിതാമകൻ, ഉന്നെെ നിനത്ത്, ​ദീന, ദിൽ, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം നടി കാഴ്ച വെച്ചു. = സിനിമാ രം​ഗത്ത് സജീവമായിരുന്ന കാലത്ത് ലൈലയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ സൂര്യയായിരുന്നു.

പിതാമകൻ, നന്ദ, ഉന്നെെ നിനത്ത് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കിടെയുണ്ടായ ഒരു സംഭവമാണ് തമിഴ് സിനിമാ മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ച. നന്ദ എന്ന സിനിമയിൽ അഭിനയിക്കാൻ ലൈല വളരെ ബുദ്ധിമുട്ടിയിരുന്നു. ഒരു ഘട്ടത്തിൽ സിനിമ വേണ്ടെന്ന് പോലും ലൈലയ്ക്ക് തോന്നി. ഇതിന് കാരണവും ഉണ്ട്.

കർക്കശക്കാരനാണ് സംവിധായകൻ ബാല. ആർട്ടിസ്റ്റുകളെ പരസ്യമായി വഴക്ക് പറയാനും മടിക്കില്ല. തമിഴ് ഭാഷ സ്പഷ്ടമായി സംസാരിക്കാൻ ലൈലയ്ക്ക് സാധിച്ചിരുന്നില്ല. ഇത് കാരണം അഭിനയിക്കുമ്പോൾ ലൈല ബുദ്ധിമുട്ടി. പലപ്പോഴും ലൈലയെ ബാല വഴക്ക് പറയുകയും ചെയ്തു. ഹോട്ടൽ മുറിയിൽ വന്ന് ലൈല കരയും.

സിനിമ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചപ്പോൾ ബാല പ്ര​ഗൽഭ സംവിധായകനാണെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്നത് കരിയറിൽ ​ഗുണം ചെയ്യുമെന്നും ഒപ്പമുള്ളവർ ലൈലയോട് പറഞ്ഞു. പിന്നീട് ബാലയുടെ പിതാമകൻ എന്ന സിനിമയിലും ലൈല അഭിനയിച്ചു . ഏറെക്കാലം ലൈലയെ ലൈം ലൈറ്റിൽ കണ്ടതേയില്ല.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിനെക്കുറിച്ച് ലൈല സംസാരിച്ചിരുന്നു. സിനിമയിൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇന്ന് സ്ക്രിപ്റ്റും കഥകളും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. നായകനും നായികയുമെന്ന പഴയ ഫാഷൻ ഇപ്പോഴില്ല. പുതിയ തരം സിനിമകളിൽ പ്രേക്ഷകർക്കും താൽപര്യമുണ്ട്.

അതിനാൽ തിരിച്ച് വരവിൽ സന്തോഷമുണ്ട്. ഇനിയും സിനിമകൾ ചെയ്യാനാണ് തീരുമാനമെന്നും ലൈല വ്യക്തമാക്കി. മലയാളത്തിൽ മഹാസമുദ്രം എന്ന മോഹൻലാൽ ചിത്രത്തിൽ ലൈല ചെയ്ത വേഷം ജനശ്രദ്ധ നേടി. ലൈലയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/143296/laila-crying-hotelroom-happened-during-movie-surya)