---
title: "#vijay |  ഫാൻബോയ് നിമിഷം, ഡെൻസൽ വാഷിംഗ്ടണിനെ സ്‌ക്രീനിൽ കണ്ട ആവേശത്തിൽ ദളപതി വിജയ്"
english_title: "#Fanboy #moment #Dalapathy #Vijay #excited #Denzel #Washington #screen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143291/fanboy-moment-dalapathy-vijay-excited-denzel-washington-screen"
published_at: "2023-09-02T16:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f317f1b56ac_vijay.jpg"
keywords: []
---

# #vijay |  ഫാൻബോയ് നിമിഷം, ഡെൻസൽ വാഷിംഗ്ടണിനെ സ്‌ക്രീനിൽ കണ്ട ആവേശത്തിൽ ദളപതി വിജയ്

> **Lead Summary:**  ഇഷ്ട താരങ്ങളെ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ആർപ്പുവിളികളോടെ ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. സൂപ്പർ താരങ്ങളുടെ ഇഷ്ട താരങ്ങളെ ബിഗ് സ്‌ക്രീനിൽ വന്നാലും ഇത് തന്നെയാ സംഭവിക്കുക.

## Article Content

 ഇഷ്ട താരങ്ങളെ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ആർപ്പുവിളികളോടെ ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. സൂപ്പർ താരങ്ങളുടെ ഇഷ്ട താരങ്ങളെ ബിഗ് സ്‌ക്രീനിൽ വന്നാലും ഇത് തന്നെയാ സംഭവിക്കുക.

ഡെൻസൽ വാഷിംഗ്ടണിന്റെ 'ദി ഇക്വലൈസർ 3' സെപ്റ്റംബർ ഒന്നിനാണ് തീയ്യേറ്ററുകളിൽ ഇറങ്ങിയത്. ചിത്രത്തിൽ ഡെൻസെൽ വാഷിങ്ടണ്ണിനെ സ്‌ക്രീനിൽ കണ്ടതോടെ തമിഴ് നടൻ ദളപതി വിജയുടെ ഫാൻബോയ് നിമിഷമായിരുന്നു.

വിജയിയുടെ ഫാൻബോയ് നിമിഷം സംവിധായകൻ വെങ്കട് പ്രഭു ക്യാമറയിൽ പകർത്തി ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. 'ആദ്യമായി!!! ഞങ്ങളുടെ ദളപതി നടൻ വിജയ്‌യുടെ ഫാൻ ബോയ് നിമിഷം ഞാൻ പകർത്തി' എന്ന ക്യാപ്ഷനാണ് ചിത്രത്തിന് വെങ്കട് പ്രഭു നൽകിയത്.

ഇന്നലെ അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വച്ചാണ് വിജയ് 'ദി ഇക്വലൈസർ 3' കണ്ടത്. വരാനിരിക്കുന്ന ചിത്രമായ 'ദളപതി 68'ന്റെ ഭാഗമായി വിജയ്‌ അമേരിക്കയിലാണുള്ളത്.

സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 'ദളപതി 68'.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'ആണ് തിയ്യേറ്ററിൽ ഇറങ്ങാൻ ഒരുങ്ങുന്ന വിജയ്‌യുടെ ചിത്രം. വിജയ്‌യുടെ കൂടെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ തുടങ്ങിയ വലിയ നിര തന്നെ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143291/fanboy-moment-dalapathy-vijay-excited-denzel-washington-screen)