---
title: " #RSShivaji |  നടൻ  ആർ.എസ്. ശിവാജി  അന്തരിച്ചു"
english_title: "#Prominent #South #Indian #filmstar #RSShivaji #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143239/prominent-south-indian-filmstar-rsshivaji-passedaway"
published_at: "2023-09-02T13:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2e90e5fad4_shivaji.jpg"
keywords: []
---

#  #RSShivaji |  നടൻ  ആർ.എസ്. ശിവാജി  അന്തരിച്ചു

> **Lead Summary:** പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. കൊളമാവു കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സെപ്റ്റംബർ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിൽ അഭിനയിച്ചിരുന്നു. നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനായി 1956ൽ ചെന്നൈയിലാണ് ജനനം. സഹോദരൻ സന്താന ഭാരതിയും ചലച്ചിത്ര രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/143239/prominent-south-indian-filmstar-rsshivaji-passedaway)