---
title: " '.കാലുകളെ കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിയും' ചിത്രം പങ്കുവച്ച് അനുപമ "
english_title: " On social media, as in the past, some people have stopped writing obscene comments under the photos of actresses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1432/on-social-media-as-in-the-past-some-people-have-stopped-writing-obscene-comments-under-the-photos-of-actresses"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f952a7e5c09c_ANUPAMA.jpg"
keywords: []
---

#  '.കാലുകളെ കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിയും' ചിത്രം പങ്കുവച്ച് അനുപമ 

> **Lead Summary:** നടിമാര്‍ ഇടുന്ന പല ഫോട്ടോകള്‍ക്കും പലപ്പോഴും മോശം കമന്റ്റുകള്‍ വരാറുണ്ട് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പണ്ടത്തെ പോലെ നടിമാരുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകള്‍ എഴുതുന്ന സ്വഭാവം ചിലരെങ്കിലും നിര്‍ത്തി വച്ചിട്ടുണ്ട്.

## Article Content

നടിമാര്‍ ഇടുന്ന പല ഫോട്ടോകള്‍ക്കും പലപ്പോഴും മോശം കമന്റ്റുകള്‍ വരാറുണ്ട് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പണ്ടത്തെ പോലെ നടിമാരുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകള്‍ എഴുതുന്ന സ്വഭാവം ചിലരെങ്കിലും നിര്‍ത്തി വച്ചിട്ടുണ്ട്.

നായികമാരുടെ വസ്ത്രത്തിന്റെ നീളവും മറ്റും നോക്കി അവരെ അശ്ലീലമായ വിലയിരുത്തുന്നവര്‍ക്കെതിരെ നായികമാര്‍ ഇപ്പോള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. നടി അനശ്വര രാജിനെതിരെ സൈബര്‍ ആക്രമണം വന്നപ്പോള്‍ നടിമാര്‍ ഒന്നിച്ചു നിന്ന് പോരാടിയത് ശ്രദ്ധേയമായിരുന്നു.

ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ള വേഷം ധരിക്കുകയും, ആ വസ്ത്രത്തില്‍ നിന്നുള്ള ഫോട്ടോ ഞങ്ങളുടെ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്തവര്‍ അത് കാണേണ്ടതില്ല എന്ന ലൈനിലാണ് നടിമാര്‍ ഇപ്പോള്‍.

അനുപമ പരമേശ്വരന്‍ ഏറ്റവുമൊടുവില്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരിയ്ക്കുന്നതും ഇത്രമാത്രമാണ്.പുറം തിരിഞ്ഞിരിയ്ക്കുന്ന ഒരു ഫോട്ടോ അനു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുറം തിരിഞ്ഞിരുന്ന്, തന്റെ ചുരുണ്ട മുടി വാരിയെടുത്തു നില്‍ക്കുന്നതാണ് ചിത്രം. കണ്ടാല്‍ അല്പം ഗ്ലാമറസ്സാണെങ്കിലും അശ്ലീലമല്ല, ചിത്രത്തില്‍ അനുവിന്റെ കാലുകളും തുടയും കാണുന്നുണ്ട്. അത് ആര്‍ക്കെങ്കിലും പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ കുറച്ച് അകലം പാലിച്ചു നിന്നോളൂ എന്നാണ് അനുപമ പറഞ്ഞിരിയ്ക്കുന്നത്.

തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിഞ്ഞാല്‍ അതാണ് പ്രണയം എന്നാണ് അനു ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍ പേളി മാണി ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് വേണ്ടത് വളരെ ഹോംലി ആയിട്ടുള്ള അനുപമയെ ആണ്, ഇത്തരം ഗ്ലാമറായി അനുപമയെ അല്ല എന്നും മനസ്സില്‍ ഇപ്പോഴും പ്രേമത്തിലെ സ്‌കൂള്‍ കുട്ടിയുടെ മുഖമാണെന്നുമൊക്കെയാണ് ചിത്രത്തിന് വന്നുകൊണ്ടിരിയ്ക്കുന്ന കമന്റുകള്‍.

പ്രേമത്തിലെ മേരിയായി സ്‌ക്രീനിലെത്തിയ അനുപമ മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും തിരക്കേറിയ നായികയാണ്. കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായും അഭിനയിച്ചു കഴിഞ്ഞു.

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അനുപമ അഭിനയിച്ചത്. ഈ സിനിമയുടെ സഹസംവിധായികയും അനുപമ തന്നെയായിരുന്നു. തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.മലയാളത്തെക്കാള്‍ തെലുങ്കിലാണ് അനുപമ ഏറ്റവും അധികം സിനിമകള്‍ ചെയ്തത്.

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ സിനിമ ചെയ്യൂ. മാതൃഭാഷയില്‍ താന്‍ വളരെ അധികം സെലക്ടീവാണെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1432/on-social-media-as-in-the-past-some-people-have-stopped-writing-obscene-comments-under-the-photos-of-actresses)