#aparnanair | ഒരു സൂചന പോലും തന്നില്ല, ഒന്ന് മനസ് തുറന്നിരുന്നുവെങ്കില്‍ -ബീന ആന്റണി

#aparnanair | ഒരു സൂചന പോലും തന്നില്ല, ഒന്ന് മനസ് തുറന്നിരുന്നുവെങ്കില്‍ -ബീന ആന്റണി
2023-09-01T18:48:00 | By Athira V

സീരിയല്‍ താരം അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടത് സഹപ്രവര്‍ത്തകരും പ്രേക്ഷകരുമെല്ലാം ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം വരെ അഭിനയിച്ചിരുന്ന, സോഷ്യല്‍ മീഡിയയില്‍ മകളുടെ വീഡിയോ പങ്കുവച്ചിരുന്ന അപര്‍ണ എന്തിന് സ്വയം ജീവനൊടുക്കിയെന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ചുറ്റുമുള്ളവരും.

ഇന്നലെ രാത്രിയാണ് അപര്‍ണയെ സ്വവസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളെ ഭര്‍ത്താവ് സഞ്ജിത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചാണ് അപര്‍ണ യാത്രയാത്.


എന്തുകൊണ്ടാണ് താരം ഇതുപോലൊരു കടുംകൈ ചെയ്തതെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അപര്‍ണയുടെ മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ബീന ആന്റണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്റണി മനസ് തുറന്നത്.

സെറ്റില്‍ അധികം മിണ്ടാത്ത, ഒതുങ്ങിക്കൂടിയ സ്വഭാവക്കാരിയായിരുന്നു അപര്‍ണ. അവളുടെ മനസില്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ബീന ആന്റണി പറയുന്നു. രാവിലെ ഉറക്കമുണരുമ്പോള്‍ സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ ഗ്രൂപ്പില്‍ കാണുന്നത് അപര്‍ണയുടെ ചിത്രവും അടിക്കുറിപ്പായി ആദരാഞ്ജലികളുമാണ്.

അത് കണ്ടതും നെഞ്ച് പിടഞ്ഞു പോയി. സത്യമാകരുതേ എന്നായിരുന്നു ചിന്ത. പക്ഷെ വിധി അവളെ കൊണ്ടു പോയെന്ന് ബീന ആന്റണി പറയുന്നു. ഒന്നുകില്‍ ഒരു നിമിഷത്തെ ബുദ്ധിമോശം, അല്ലെങ്കില്‍ അവള്‍ക്ക് മാത്രം അറിയുന്ന വേദന, എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോഴും ഞെട്ടലിലാണെന്നാണ് അപര്‍ണയുടെ മരണത്തെക്കുറിച്ച് ബീന ആന്റണി പറയുന്നത്.

അപര്‍ണയെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പാവം കുട്ടി എന്നാണ് ബീന പറയുന്നത്. കാണുമ്പോള്‍ ചിരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ആരോടും ഒന്നും തുറന്ന് പറയുന്ന സ്വഭാവമായിരുന്നില്ല അപര്‍ണയുടേതെന്നും ബീന ആന്റണി പറയുന്നു. സെറ്റില്‍ ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കുന്ന അപര്‍ണയെ ബീന ആന്റണി ഇന്നും ഓര്‍ക്കുന്നു.

അതേസമയം ഷോട്ട് ആരംഭിച്ചാല്‍ ചുറുചുറുക്കോടെ വന്ന് അഭിനയിക്കുമെന്നും അവര്‍ പറയുന്നു. അപര്‍ണയ്ക്ക് ആരുമായും അധികം സൗഹൃദമുണ്ടായിരുന്നില്ല. പരാതിയുമില്ല. സെല്‍ഫിയെടുക്കാന്‍ വിളിച്ചാല്‍ വരും. അല്ലാതെ ഉള്ളിലൊളിപ്പിച്ച വേദനയും സന്തോഷവും അറിയാന്‍ മാത്രം അപര്‍ണ അടുക്കാറില്ലെന്നാണ് താരം പറയുന്നത്. ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു അപര്‍ണയുടേതെന്ന് ബീന പറയുന്നു.

പിന്നാലെ അപര്‍ണയെക്കുറിച്ച് നടി വിജയകുമാരിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും ബീന ആന്റണി സംസാരിക്കുന്നുണ്ട്. ചേച്ചിയോടൊപ്പം കഴിഞ്ഞ ദിവസവും അഭിനയിച്ചതായിരുന്നു അപര്‍ണ. മരണത്തിന്റെയോ സങ്കടത്തിന്റെയോ സൂചന പോയിട്ട് ലാഞ്ചന പോലുമുണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞതെന്ന് ബീന ആന്റണി പറയുന്നു.

ഒന്ന് മനസ് തുറന്നിരുന്നുവെങ്കില്‍ അവളെ മരണത്തിന് വിട്ടു കൊടുക്കില്ലായിരുന്നുവെന്നും ബീന പറയുന്നു. ആരോടും മിണ്ടാതെ പുറമേ കാണുന്ന ചിരിയോടെ ഉള്ളിലെന്തല്ലാമോ ഒളിപ്പിച്ച് അവള്‍ മരണത്തിലേക്ക് നടന്നു പോയെന്നാണ് ബീന പറയുന്നത്.

അതേസമയം അപര്‍ണയുടെ പ്രശ്‌നം എന്താണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പരിഹരിക്കുമായിരുന്നുവെന്നും ബീന ആന്റണി പറയുന്നു. തന്റെ രണ്ട് പെണ്‍മക്കളുടെ മുഖമെങ്കിലും അപര്‍ണയ്ക്ക് ഓര്‍ക്കാമായിരുന്നു. തങ്ങള്‍ അറിയാത്ത എന്തോ ഒരു വേദന അവള്‍ക്കുണ്ടെന്നും ബീന ആന്റണി പറയുന്നു. മരണത്തിന്റെ ലോകത്തിലെങ്കിലും അവള്‍ സമാധാനത്തോടെ ഇരിക്കട്ടെയെന്നും ബീന ആന്റണി കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight: #actress #beenaantony #aparnanair #introvert #doesnt #spoke #anyone

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup