---
title: "#arya | ഓണമോ ബി ഗ്രേഡ് സിനിമയോ? മോശം കമന്റുകള്‍ക്ക് മറുപടിയുമായി ആര്യ"
english_title: "#Onam #B grademovie #Arya #responds #badcomments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143046/onam-b-grademovie-arya-responds-badcomments"
published_at: "2023-09-01T18:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1ebab88203_arya_1.jpg"
keywords: []
---

# #arya | ഓണമോ ബി ഗ്രേഡ് സിനിമയോ? മോശം കമന്റുകള്‍ക്ക് മറുപടിയുമായി ആര്യ

> **Lead Summary:** മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മലയാളത്തിലെ മുന്‍നിര അവതാരകയായി മാറിയ ആര്യ അധികം വൈകാതെ സിനിമയിലുമെത്തി. അഭിനയത്തിലും അവതരണത്തിലുമെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമാണ് ആര്യ. ആര്യയുടെ പോസ്റ്റുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

## Article Content

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മലയാളത്തിലെ മുന്‍നിര അവതാരകയായി മാറിയ ആര്യ അധികം വൈകാതെ സിനിമയിലുമെത്തി. അഭിനയത്തിലും അവതരണത്തിലുമെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമാണ് ആര്യ. ആര്യയുടെ പോസ്റ്റുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ നിരന്തരം സൈബര്‍ ആക്രമങ്ങളും സദാചാര ആക്രമങ്ങളുമെല്ലാം ആര്യ നേരിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് ലഭിച്ച ചില കമന്റുകള്‍ക്ക് ആര്യ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. ഓണാശംസ നേര്‍ന്നു കൊണ്ടുള്ള ആര്യയുടെ ചിത്രങ്ങള്‍ക്കെതിരെയായിരുന്നു സദാചാര വാദികള്‍ രംഗത്തെത്തിയിത്. ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ.

ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു ആര്യയുടെ കമന്റ്. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്. അതേസമയം ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളെ ആര്യ നേരിടുന്നത്. നേരത്തെ ആര്യ പങ്കുവച്ച റീലിനെതിരെ ഒരാള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. വാട്ട് ജുംക്ക എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്നതായിരുന്നു ആര്യയുടെ റീല്‍. നാണമില്ലേ ബ്രാ ഇട്ടോണ്ട് ഡാന്‍സ് കളിക്കാന്‍ എന്നായിരുന്നു അയാളുടെ കമന്റ്.

എന്നാല്‍ അയാളെ വെറുതെ വിടാന്‍ ആര്യ ഒരുക്കമായിരുന്നില്ല. അപ്പോ ഇടണ്ടായിരുന്നോ എന്നായിരുന്നു ആര്യയുടെ മറുപടി. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല'' എന്നായിരുന്നു ആര്യയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/143046/onam-b-grademovie-arya-responds-badcomments)