#viral | ലിഫ്റ്റിൽ പ്രസവിച്ച നവജാത ശിശുവിനെ മിനിറ്റുകൾക്കുള്ളിൽ ചവറ്റുകുട്ടയിൽ തള്ളി യുവതി; പിന്നാലെ ട്വിസ്റ്റ് !

#viral | ലിഫ്റ്റിൽ പ്രസവിച്ച നവജാത ശിശുവിനെ മിനിറ്റുകൾക്കുള്ളിൽ ചവറ്റുകുട്ടയിൽ തള്ളി യുവതി; പിന്നാലെ ട്വിസ്റ്റ് !
2023-09-01T16:42:00 | By Susmitha Surendran

ചൈനയിൽ ഒരു യുവതി തന്‍റെ നവജാതശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

ലിഫ്റ്റിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ മിനിറ്റുകൾക്കുള്ളിൽ യുവതി ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രകാരം ആഗസ്റ്റ് 21നാണ് സംഭവം.

ചോങ്കിംഗിലെ ഒരു റസിഡൻഷ്യൽ കമ്മ്യൂണിറ്റിയുടെ ലിഫ്റ്റിനുള്ളിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് തൊട്ടടുത്ത നിമിഷം തന്നെ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയ യുവതി അടുത്തുള്ള ചവറ്റുകൊട്ടയിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

ലഗേജുകളുമായി യുവതി ലിഫ്റ്റിൽ കയറുന്നതിന്‍റെയും പുറത്തിറങ്ങി കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദൃശ്യങ്ങളിൽ ലിഫ്റ്റിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നതും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കുഞ്ഞിന്‍റെ ശരീരത്തിൽ നിന്നും തറയിൽ നിന്നും രക്തം തുടച്ച് നീക്കുന്നതും കാണാം.

തുടർന്ന് ലിഫ്റ്റിൽ ആളുകൾ കയറുന്നതിന് മുൻപായി കുഞ്ഞിനെ ലഗേജുകൾക്കൊപ്പം ഒളിപ്പിക്കുകയും പിന്നീട് ലഗേജുകളുമായി ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി കുഞ്ഞിനെ ചവറ്റ് കൊട്ടയിൽ ഉപേക്ഷിച്ചതിന് ശേഷം ടിഷ്യൂ പേപ്പറുകൾ കൊണ്ട് മൂടുകയും ചെയ്യുന്നു. തുടർന്ന് രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും വൃത്തിയാക്കിയതിന് ശേഷം അവിടെ നിന്ന് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രാദേശിക വാർത്താ ഏജൻസിയായ ദി കവർ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

പ്രായമായ ഒരു സ്ത്രീ യുവതിയുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ പിന്നീട് നാട്ടുകാർ ചോങ്കിംഗിലെ ആശുപത്രിയിൽ എത്തിച്ചു. ചോങ്കിംഗിലേക്ക് യാത്ര ചെയ്ത ഒരു ടൂർ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു ഈ യുവതിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുവതിയെ കണ്ടെത്തിയ പോലീസ് ഇവരിൽ നിന്നും മൊഴിയെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഡിസ്ചാർജ് ചെയ്തതായും ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ പേര് വെളിപ്പെടുത്താത്ത ഡോക്ടർ പറഞ്ഞതായി ദി കവർ റിപ്പോർട്ട് ചെയ്തു.

കുഞ്ഞിനെ മാതാപിതാക്കളാണ് കൂട്ടിക്കൊണ്ട് പോയതെന്നും ആശുപത്രിയിലായിരുന്ന കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേർന്ന് പരിചരിച്ചിരുന്നതായും ഡോക്ടർ കൂട്ടിച്ചേർത്തു. എന്നാൽ, എന്തുകൊണ്ടാണ് യുവതി ഇത്തരത്തിൽ പെരുമാറിയത് എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ്.

Content Highlight: #Woman #throws #newborn #baby #elevator #within #minutes #followed #twist!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup