---
title: "#Kushi  | സാമന്ത - വിജയ് ദേവരകൊണ്ട ചിത്രം 'ഖുഷി' തിയ്യേറ്ററുകളിൽ എത്തി"
english_title: "#Samantha #VijayDevarakonda #film #Khushi #hit #theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143007/samantha-vijaydevarakonda-film-khushi-hit-theaters"
published_at: "2023-09-01T14:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1adb92331b_kushi.jpg"
keywords: []
---

# #Kushi  | സാമന്ത - വിജയ് ദേവരകൊണ്ട ചിത്രം 'ഖുഷി' തിയ്യേറ്ററുകളിൽ എത്തി

> **Lead Summary:** ശിവ നിർവാണ സംവിധാനം ചെയ്‍ത റൊമാന്റിക് ഡ്രാമ ചിത്രം 'ഖുഷി' ഇന്ന് തിയ്യേറ്ററുകളിൽ എത്തി. വിപ്ലവ് - വിജയ് ദേവരകൊണ്ട, ആരാധ്യ - സാമന്ത എന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

## Article Content

ശിവ നിർവാണ സംവിധാനം ചെയ്‍ത റൊമാന്റിക് ഡ്രാമ ചിത്രം 'ഖുഷി' ഇന്ന് തിയ്യേറ്ററുകളിൽ എത്തി. വിപ്ലവ് - വിജയ് ദേവരകൊണ്ട, ആരാധ്യ - സാമന്ത എന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രേഷകരുടെ ഇടയിൽ അഭിനയം കൊണ്ട് ഇടം നേടിയ രണ്ടു അഭിനേതാക്കളാണ് സാമന്ത, വിജയ് ദേവരകൊണ്ട. അതിനാൽ തന്നെ ഇവർ ഒന്നിച്ചെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ചിത്രത്തിലെ 'ആരാധ്യ' എന്ന ഗാനം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. 'മഹാനടി' എന്ന ചിത്രത്തിലാണ് സാമന്തയും വിജയ് ദേവരകൊണ്ടയും മുൻപ് ഒരുമിച്ച് അഭിനയിച്ചത്.

ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നു.

എഡിറ്റിംഗ് - പ്രവിൺ പുഡി, ഡി ഒ പി - ജി മുരളി, ആർട് ഡയറക്ടർസ്: ഉത്തര കുമാർ സുരിസെറ്റി, ചന്ദ്രിക എന്നിവർ നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143007/samantha-vijaydevarakonda-film-khushi-hit-theaters)