യുവനടന്മാരില് മലയാളികളുടെ പ്രിയനടനാണ് സണ്ണി വെയ്ന്‍.കുഞ്ഞിക്കയുടെ കൂടെ " സെക്കന്റ് ഷോ " യിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പതിലധികം സിനിമകളില്‍ നടനായും സഹനടനായും അഭിനയിച്ചു. മഴവില്‍ മനോരമയിലെ 'ഡി ഫോര്‍' ഡാന്‍സ് ഫെയിം രഞ്ജിനിയാണ് സണ്ണിയുടെ ജീവിത പങ്കാളി
സണ്ണി വെയ്ന്‍ അവസാനമായി അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണിയിലെ പാട്ടും ട്രെയിലറും ഇതിനോടകംതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.' മുല്ലേ..മുല്ലേ' എന്നുതുടങ്ങുന്ന ഗാനം വലിയ സ്വീകാരിത നേടിയിരുന്നു
പ്രേക്ഷകര്‍ക്കിടയില്‍. ഇപ്പോഴിതാ പുതിയ ലുക്കില്‍ മുടിവളര്‍ത്തിയ ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തിറക്കിയത്."Attitude is everthing" എന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. സണ്ണിയുടെ സിനിമകള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കുന്നപോലെ പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Sunny Wayne is the favorite actor of the Malayalees among the young actors