---
title: "#shalushamu | അക്ക, മാറിടത്തിന്റെ സൈസ് എത്രയാ? അശ്ലീല ചോദ്യത്തിന് മാസ് മറുപടിയുമായി താരം "
english_title: "#what #your #breast #size #shalu #gave #mass #response #obscene #question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142943/what-your-breast-size-shalu-gave-mass-response-obscene-question"
published_at: "2023-09-01T11:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f17c57230b8_shalu5.jpg"
keywords: []
---

# #shalushamu | അക്ക, മാറിടത്തിന്റെ സൈസ് എത്രയാ? അശ്ലീല ചോദ്യത്തിന് മാസ് മറുപടിയുമായി താരം 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയുടെ കാലത്ത് പ്രശസ്തിയും പേരുമെല്ലാം നേടിയെടുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സിനിമയില്‍ നിന്നും ലഭിക്കാത്ത പ്രശസ്തി സോഷ്യല്‍ മീഡിയയിലൂടെ നേടിയ നിരവധി പേരുണ്ട്. പലപ്പോഴും സിനിമയില്‍ അവസരം കിട്ടാന്‍ പോലും സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളിലും ഒരേ തരം കഥാപാത്രങ്ങളിലും കുടുങ്ങി കിടക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഇമേജ് തകര്‍ക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

## Article Content

**സോ**ഷ്യല്‍ മീഡിയയുടെ കാലത്ത് പ്രശസ്തിയും പേരുമെല്ലാം നേടിയെടുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സിനിമയില്‍ നിന്നും ലഭിക്കാത്ത പ്രശസ്തി സോഷ്യല്‍ മീഡിയയിലൂടെ നേടിയ നിരവധി പേരുണ്ട്. പലപ്പോഴും സിനിമയില്‍ അവസരം കിട്ടാന്‍ പോലും സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളിലും ഒരേ തരം കഥാപാത്രങ്ങളിലും കുടുങ്ങി കിടക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഇമേജ് തകര്‍ക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

തമിഴില്‍ നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലു ഷമ്മു. എന്നാല്‍ സോഷ്യല്‍ മീഡിയയാണ് ശാലുവിനെ താരമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം നിരന്തരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ശാലുവിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായ ശാലു ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളും, പ്രത്യേകിച്ച് നടിമാര്‍ നേരിടുന്ന സദാചാര ആക്രമണവും സൈബര്‍ ബുള്ളിയിംഗുമെല്ലാം ശാലുവിനും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അതൊന്നും ശാലുവിനെ തളര്‍ത്താറില്ല. ഇങ്ങനെ കഴിഞ്ഞ ദിവസം ശാലു ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

എന്നാല്‍ പതിവു പോലെ ചിലര്‍ അശ്ലീല ചോദ്യവുമായി എത്തിയിരിക്കുകയാണ്. ഇതില്‍ ഒരു ചോദ്യത്തിന് ശാലു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ദ നേടുകയാണ്. താരത്തിന്റെ മാറിടത്തെക്കുറിച്ച് ചോദിച്ചയാള്‍ക്കാണ് ശാലു ചുട്ടമറുപടി നല്‍കുന്നത്. രാഷ്ട്രീയത്തെക്കുറിച്ചല്ലാതെ എന്തിനെക്കുറിച്ചും എന്നോട് ചോദിക്കാം എന്നു പറഞ്ഞാണ് ശാലു ആരാധകരുടെ ചോദ്യങ്ങള്‍ സ്വീകരിച്ചത്. പിന്നാലെ ഒരാള്‍ അനാവശ്യ ചോദ്യവുമായി എത്തുകയായിരുന്നു.

ശരി അക്ക, നിങ്ങളുടെ സ്തനങ്ങളുടെ സൈസ് എത്രയാണ് എന്നായിരുന്നു ഇയാളുടെ ചോദ്യം. പിന്നാലെ തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ശാലു മറുപടിയുമായെത്തി. തീര്‍ച്ചയായും നിന്റെ ലിംഗത്തേക്കാള്‍ (മിഡില്‍ ഫിംഗര്‍ ഇമോജി) വലുതാണ് എന്നായിരുന്നു ശാലുവിന്റെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇത്തരക്കാരെ ഇതുപോലെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പല യുവതികളും നടിമാരും നേരിടുന്ന പ്രതിസന്ധിയാണ് ഇത്തരം ഞരമ്പു രോഗികള്‍. ഗ്ലാമറസായ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിന്റെ പേരിലും പല നടിമാർക്കും സ്ലട്ട് ഷെയ്മിംഗ് അടക്കമുള്ള സെെബർ ബുള്ളിയിംഗ് നേരിടേണ്ടി വരാറുണ്ട്. വരുത്തപടാത വാലിബര്‍ സംഘം, തമിഴുക്കു എന്‍ ഓണ്‍ട്രൈ അഴുവതും, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലു.

സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ചിത്രങ്ങളിലൂടേയും വീഡിയോകളിലൂടെയുമാണ് ശാലു ആരാധകരെ നേടുന്നത്. ഈയ്യടുത്ത് ശാലുവിന്റെ ഐഫോണ്‍ കാണാതെ പോയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് താരത്തിന് തന്റെ കാണാതെ പോയ ഫോണ്‍ പാഴ്‌സലായി തിരികെ കിട്ടുകയും ചെയ്തിരുന്നു. താരത്തിന്റെ സുഹൃത്തായിരുന്നു ഫോണ്‍ മോഷ്ടിച്ചത്. എട്ട് വര്‍ഷത്തെ സൗഹൃദമാണ് അങ്ങനെ ഇല്ലാതായത്. ഇതോടെ ആരെ വിശ്വസിക്കും എന്നറിയാത്ത അവസ്ഥയായിയെന്നും ശാലു പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/142943/what-your-breast-size-shalu-gave-mass-response-obscene-question)