---
title: "#aparna | ആ പഴയ ഞാനല്ല ഇപ്പോൾ, ഒരുപാട് അനുഭവിച്ചിട്ടുണ്ട്; അപർണ പറയാൻ ശ്രമിച്ചത്"
english_title: "#not #oldme #anymore #I'vebeen #through #lot #Aparna #tried #say"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142911/not-oldme-anymore-ivebeen-through-lot-aparna-tried-say"
published_at: "2023-09-01T09:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f160e98a8b9_aparna_3.jpg"
keywords: []
---

# #aparna | ആ പഴയ ഞാനല്ല ഇപ്പോൾ, ഒരുപാട് അനുഭവിച്ചിട്ടുണ്ട്; അപർണ പറയാൻ ശ്രമിച്ചത്

> **Lead Summary:** സീരിയൽ രം​ഗത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ മരണം. കഴിഞ്ഞ ദിവസമാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കരിമനം തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം.

## Article Content

സീരിയൽ രം​ഗത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ മരണം. കഴിഞ്ഞ ദിവസമാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കരിമനം തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം.

അടുത്തിടെയായി അപർണ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതിലും നിരാശയും ദുഖവും പ്രകടമായിരുന്നു. ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട് പോസ്റ്റിനൊപ്പം അപർണ ചേർത്ത വാക്കുകളിങ്ങനെ.

ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്. അപർണയുടെ അവസാന പോസ്റ്റ് മകളുടെ ഫോട്ടോയാണ്. നിരവധി പേർ അപർണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അപർണ മേഘതീർത്ഥം, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  അന്വേഷണത്തിന്റെ ഭാ​ഗമായി ബന്ധുക്കളിൽ നിന്നും മാെഴിയെടുത്തു .

### Related Links & Sources
- [Original Story Source](https://moviemax.in/news/142911/not-oldme-anymore-ivebeen-through-lot-aparna-tried-say)