---
title: "#viral | ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലി തെരുവിലെ അടിപിടി ; വൈറൽ ആയി വീഡിയോ"
english_title: "#Beating #street # number #Golgappa # video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142908/beating-street-number-golgappa-video-viral"
published_at: "2023-09-01T09:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f15e4fbc20d_viral.jpg"
keywords: []
---

# #viral | ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലി തെരുവിലെ അടിപിടി ; വൈറൽ ആയി വീഡിയോ

> **Lead Summary:** കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തെരുവ് തര്‍ക്കങ്ങള്‍ ഇന്ത്യന്‍ തെരിവുകളില്‍ പതിവ് കാഴ്ചയാണ് . പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ അവിടം കൊണ്ട് തീരുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ പ്രചരിക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരമൊരു സംഘര്‍ഷം നടുറോഡിലെ അടിയിലാണ് കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം നടന്നത് .

## Article Content

കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തെരുവ് തര്‍ക്കങ്ങള്‍ ഇന്ത്യന്‍ തെരിവുകളില്‍ പതിവ് കാഴ്ചയാണ് . പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ അവിടം കൊണ്ട് തീരുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ പ്രചരിക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരമൊരു സംഘര്‍ഷം നടുറോഡിലെ അടിയിലാണ് കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം നടന്നത് .

10 രൂപയ്ക്ക് നൽകുന്ന ഗോൽഗപ്പയുടെ എണ്ണത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിലാണ് പരസ്പരം അടി നടന്നത്.10 രൂപയ്ക്ക് ഏഴ് ഗോൾഗപ്പ മാത്രം ലഭിക്കുന്നതിനെ കുറിച്ച് ഉപഭോക്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും പിന്നാലെ അടിയിലേക്കും വഴിമാറിയതെന്ന് റിപ്പോര്‍ട്ട്.

കിഷോർ കുമാർ എന്ന ഉപഭോക്താവ് തട്ടുകട നടത്തുകയായിരുന്ന രാം സേവകിനെ ഒരു മല്ലയുദ്ധത്തിലെന്ന പോലെ നടുറോഡില്‍ എടുത്ത് മലര്‍ത്തിയടിച്ചു. ആഗസ്റ്റ് 30 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/142908/beating-street-number-golgappa-video-viral)