---
title: "അയാളോട് എനിക്ക് പ്രണയമാണ്, തുറന്ന് പറഞ്ഞ് അനുശ്രീ"
english_title: "I love him, frankly Anushree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14290/i-love-him-frankly-anushree"
published_at: "2021-12-03T22:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa4cd4a734c_anu.jpg"
keywords: []
---

# അയാളോട് എനിക്ക് പ്രണയമാണ്, തുറന്ന് പറഞ്ഞ് അനുശ്രീ

> **Lead Summary:** ലാല്‍ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അരങ്ങേറിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തെ കൈപിടിച്ച് അഭിനയലോകത്തേക്ക് എത്തിച്ചത് ലാല്‍ജോസാണ്.

## Article Content

ലാല്‍ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അരങ്ങേറിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തെ കൈപിടിച്ച് അഭിനയലോകത്തേക്ക് എത്തിച്ചത് ലാല്‍ജോസാണ്.

പിന്നാലെ അനുശ്രീക്ക് കൈനിറയെ അവസരങ്ങളായിരുന്നു. നാടന്‍ വേഷങ്ങളില്‍ നിന്ന് പെട്ടെന്ന് ഒരു മേക്കോവറുമായി താരം എത്തിയതും ആരാധകര്‍ കൈനീട്ടിയാണ് സ്വീകരിച്ചത്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചാണ് അനുശ്രീ പങ്ക് വയ്ക്കുന്നത്.

**

അനുശ്രീയുടെ വാക്കുകള്‍- **

എനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം. ഞാന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം ഇല്ല. അതുകൊണ്ട് അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കണം. ഞാന്‍ ഫ്രീ ആണെങ്കില്‍ സമ്മതിക്കുന്ന രണ്ടു കാര്യങ്ങളാണ് അമ്പലത്തില്‍ പൊങ്കാല ഇടുന്നതും സൂര്യ വരുന്ന പ്രോഗ്രാമിന് പങ്കെടുക്കുന്നതും. സൂര്യയെ എനിക്ക് അത്രക്ക് ഇഷ്ടമാണെന്നും അനുശ്രീ പറയുന്നു.

നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ സൂര്യയുടെ ഫാന്‍സ് അസ്സോസിയേഷന്‍ സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും എന്നെ വിളിക്കാറുണ്ട്. സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ എന്നെ വലിയ കാര്യമാണവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക ഞാനാണെന് സങ്കല്‍പ്പിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14290/i-love-him-frankly-anushree)