logo

വാണിയും മക്കളും ചെന്നൈയിലാണ് ;വിശേഷങ്ങൾ പങ്കിട്ട് ബാബുരാജ്!

Published at Jun 7, 2021 10:19 AM വാണിയും മക്കളും ചെന്നൈയിലാണ് ;വിശേഷങ്ങൾ പങ്കിട്ട് ബാബുരാജ്!

മലയാളത്തിലെ തണ്ടും തടിയുമുള്ള നടനാണ് ബാബുരാജ്, ആരെടാ എന്ന് ചോദിച്ചാൽ എന്തെടാ എന്ന് ചോദിക്കാൻ പോന്ന ഗെറ്റപ്പുള്ള താരം. നിരവധി സിനിമകളിൽ വില്ലനായും സഹനടനായും നായകനായുമൊക്കെ തിളങ്ങിയിട്ടുള്ള ബാബുരാജ് മുമ്പ് ഹാസ്യ വേഷത്തിൽ സോൾട്ട് ആൻഡ് പെപ്പറിലെത്തി ആളുകളെ കയ്യിലെടുത്തിട്ടുള്ളയാളാണ്. അടുത്തിടെ താരം സ്വഭാവ നടനായി എത്തിയ ജോജി എന്ന സിനിമ ഏറെ ചർച്ചയായിരുന്നു.

ഒടിടി റിലീസായ ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രം ബാബുരാജ് അവിസ്മരണീയമാക്കിയിരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തേയും പ്രത്യേകിച്ച് ബാബുരാജിന്ർറെ കഥാപാത്രത്തേയും വാഴ്ത്തുകയുണ്ടായി. ചിത്രത്തിൽ ബാബുരാജ് പറയുന്ന ജോമോന്റെ ബൈബിൾ മനസ്സാക്ഷിയാണെന്ന ഡയലോഗാണ് ഏറെ ശ്രദ്ധ നേടിയത്. ചിത്രമിറങ്ങിയ ശേഷം സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് ബാബുരാജ്. ഇപ്പോൾ നടന്റെ ഏറ്റവും പുതിയ വിശേഷം ആണ് വൈറൽ ആകുന്നത്.


മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. 'അവൾക്ക് എന്നെ നന്നായി അറിയാം', എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ബാബുരാജ് പറയുന്നത് . 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി എന്നും അഭിമുഖത്തിനിടയിൽ നടൻ പറയുന്നു.

‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് പറഞ്ഞ കാര്യത്തെകുറിച്ചും ബാബുരാജ് അഭിമുഖത്തിനിടയിൽ വ്യക്തമാക്കി, ‘ചേട്ടൻ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്,’ എന്ന് ഫഹദ് പറഞ്ഞപ്പോൾ ‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നു േപാലുമില്ല’ എന്നു പറഞ്ഞതായും നടൻ പറയുന്നു.കോളേജ് കാല കഥകൾ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതു െകാണ്ട്, എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജ നം വിശ്വസിക്കുമെന്നും താരം പറയുന്നു.


വാണിയും മക്കളും ചെന്നൈയിൽ ആണ് ഉള്ളതെന്നും ബാബുരാജ് പറയുന്നു. കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവും ആണ് താനെന്നും നടൻ പറയുന്നു. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ എന്നാണ് നടൻ പറയുന്നത്. അതിനു ശേഷം ആലുവയ്‌ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നും താരം വ്യക്തമാക്കി.


മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർ‌നാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും അഭിമുഖത്തിനിടയിൽ ബാബുരാജ് പറയുന്നു.

Vani and her children are in Chennai; Baburaj shares news!

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories