---
title: "#viral | മട്ടൺ ബിരിയാണിയിൽ പീസ് ആവശ്യത്തിന് വച്ചില്ല വിവാഹച്ചടങ്ങിനിടെ പൊരിഞ്ഞ തല്ല്, വൈറലായി വീഡ‍ിയോ"
english_title: "#Not #enough #peas #muttonbiryani #fight #during #wedding #ceremony #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142809/not-enough-peas-muttonbiryani-fight-during-wedding-ceremony-video-viral"
published_at: "2023-08-31T16:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f07a5fdefa6_viral.jpg"
keywords: []
---

# #viral | മട്ടൺ ബിരിയാണിയിൽ പീസ് ആവശ്യത്തിന് വച്ചില്ല വിവാഹച്ചടങ്ങിനിടെ പൊരിഞ്ഞ തല്ല്, വൈറലായി വീഡ‍ിയോ

> **Lead Summary:** ആലപ്പുഴയിൽ കല്യാണസദ്യക്കിടെ പപ്പടം കിട്ടിയില്ല എന്നും പറഞ്ഞ് പൊരിഞ്ഞ തല്ല് നടന്ന വാർത്ത നാം കണ്ടതാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, ഭക്ഷണത്തിന്റെ പേരിൽ പലയിടങ്ങളിലും ഇതുപോലെ തല്ലും വഴക്കും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ, ഇപ്പോൾ പാകിസ്ഥാനിൽ ഒരു കല്യാണ വീട്ടിൽ നിന്ന് മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൺ പീസില്ല എന്നും പറഞ്ഞ് നടന്ന ഒരു അടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

## Article Content

ആലപ്പുഴയിൽ കല്യാണസദ്യക്കിടെ പപ്പടം കിട്ടിയില്ല എന്നും പറഞ്ഞ് പൊരിഞ്ഞ തല്ല് നടന്ന വാർത്ത നാം കണ്ടതാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, ഭക്ഷണത്തിന്റെ പേരിൽ പലയിടങ്ങളിലും ഇതുപോലെ തല്ലും വഴക്കും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ, ഇപ്പോൾ പാകിസ്ഥാനിൽ ഒരു കല്യാണ വീട്ടിൽ നിന്ന് മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൺ പീസില്ല എന്നും പറഞ്ഞ് നടന്ന ഒരു അടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

for video : [https://twitter.com/i/status/1696531827929059683](https://twitter.com/i/status/1696531827929059683)

വെറും അടിയല്ല പൊരിഞ്ഞ അടി. ‘X’ (ട്വിറ്റർ) -ലാണ് വീഡിയോ വൈറലായിരിക്കുന്നത്. എന്നാൽ, വീഡിയോയുടെ കാപ്ഷനിൽ ഇത് പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നതാണ് എന്ന് പറയുന്നുണ്ട് എന്നതൊഴിച്ചാൽ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ഉറപ്പില്ല. വീഡിയോയിൽ ഒരു വിവാഹച്ചടങ്ങിലെ ഡൈനിം​ഗ് ഹാളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നത് അതിൽ കാണാം. പെട്ടെന്ന്, ഭക്ഷണത്തിനിടെ രണ്ടുപേർ തമ്മിൽ വഴക്ക് നടക്കുന്നതും കാണാം.

എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ഒരു കൂട്ടത്തല്ലിലേക്ക് അത് വഴിമാറുകയാണ്. അതിൽ കസേര എടുത്തുവരെ ആളുകൾ പരസ്പരം തല്ലുന്നത് കാണാം. വഴക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ ശ്രമിക്കുന്നും ഉണ്ട്. ഒരു ഘട്ടത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളടക്കം സ്ഥലത്തേക്ക് വരുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. രസകരമായ കമന്റുകളാണ് പലരും വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/142809/not-enough-peas-muttonbiryani-fight-during-wedding-ceremony-video-viral)