---
title: "#nagma | നാൽപത്തിയെട്ടാം വയസിൽ ന​ഗ്മ വിവാഹിതയാകുന്നോ ! സംഭവം ഇങ്ങനെ"
english_title: "#Nagma #get #married #age #forty-eight #how #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142787/nagma-get-married-age-forty-eight-how-happened"
published_at: "2023-08-31T15:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f05fc531c92_nagma_1.jpg"
keywords: []
---

# #nagma | നാൽപത്തിയെട്ടാം വയസിൽ ന​ഗ്മ വിവാഹിതയാകുന്നോ ! സംഭവം ഇങ്ങനെ

> **Lead Summary:** തൊണ്ണൂറുകളിൽ ഏറ്റവും സൗന്ദര്യമുള്ള നടി ആയിരുന്നു ന​ഗ്മ തമിഴ്, തെലുങ്ക് മുതൽ ബോജ്പുരി, ചൈനീസ് വരെയുള്ള ഭാഷകളിൽ ന​ഗ്മ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. അതീവ സുന്ദരി ആയിരുന്ന താരം അകാലത്ത് തെന്നിന്ത്യയിലേയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും അമ്മ ഒരു മുസ്ലിമുമാണ്. പിതാവ് അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്ര വ്യാപാരിയായിരുന്നു.

## Article Content

തൊണ്ണൂറുകളിൽ ഏറ്റവും സൗന്ദര്യമുള്ള നടി ആയിരുന്നു ന​ഗ്മ തമിഴ്, തെലുങ്ക് മുതൽ ബോജ്പുരി, ചൈനീസ് വരെയുള്ള ഭാഷകളിൽ ന​ഗ്മ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. അതീവ സുന്ദരി ആയിരുന്ന താരം അകാലത്ത് തെന്നിന്ത്യയിലേയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും അമ്മ ഒരു മുസ്ലിമുമാണ്. പിതാവ് അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്ര വ്യാപാരിയായിരുന്നു.

മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്. താരം അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. 15ആം വയസിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ആദ്യത്തെ ചില വിജയങ്ങൾക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ നഗ്മ തമിഴിലേക്ക് എത്തുകയായിരുന്നുതമിഴിൽ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലൻ എന്നിവ വൻ വിജയങ്ങളായിരുന്നു.

1998ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. 2008ൽ അഭിനയത്തോട് വിടപറഞ്ഞ താരം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സൂപ്പർ നായികയായിരുന്ന കാലത്ത് പലരുമായും പ്രണയത്തിലായിരുന്ന നഗ്മ ഇപ്പോഴും അവിവാഹിതയാണ്. 48 കാരിയായ നഗ്മ അടുത്തിടെ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കല്യാണം കഴിക്കില്ല എന്നൊരു ഐഡിയയൊന്നും എനിക്ക് ഇല്ല.

മറ്റൊരു തരത്തിൽ പറഞ്ഞാൽ എനിക്ക് സ്വന്തമായി ഒരു പങ്കാളി ഉണ്ടാവണം കുട്ടികളുണ്ടാകണം എന്നുള്ള ആ​ഗ്രഹമുണ്ട്. വിവാഹത്തിലൂടെ ഒരു കുടുംബം ഉണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. സമയം വന്നാൽ ഉടൻ വിവാഹം കഴിക്കുമോ എന്ന് നോക്കാം എന്നാണ് ന​ഗ്മ പറഞ്ഞത്. ഇതോടെ ന​ഗ്മ വിവാഹത്തിന് തയ്യാറെടുക്കുകയാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. താരം നേരത്തെ വിവാഹിതരായ നാലുപേരെ പ്രണയിച്ചിരുന്നു. നടന്മാരായ ശരത് കുമാർ, മനോജ് തിവാരി, രവി കിഷൻ, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ ബന്ധം വിവാഹത്തിൽ എത്തും മുമ്പേ പിരിഞ്ഞെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ നഗ്മയുമായി തനിക്ക് ഉണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്ന് രവി കിഷൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ശ​ര​ത് കു​മാ​റിന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​വും ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ ഈ ​പ്ര​ണ​യ ബ​ന്ധം ത​ക​ര്‍​ന്നു​വെ​ന്നും ഇ​തോ​ടെ ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ഒരു കാലത്ത് റി​പ്പോ​ര്‍​ട്ടു​കൾ പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/142787/nagma-get-married-age-forty-eight-how-happened)