യുവതികളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയായ ഫിലിപ്പിനോ യുവാവിനെ ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ നാടുകടത്തും.
അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്‌മെന്റിലെ വിവിധ ഇടങ്ങളിലായി ഈ 27കാരന്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തി.
യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്. പരാതിക്കാരി മൂന്നു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയാണ്. അപ്പാര്‍ട്ട്‌മെന്റില്‍ ഏഴുമുറികളാണുള്ളത്.
അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ കണ്ടതെന്ന് പരാതിക്കാരി പറയുന്നത്.
ഫോണ്‍ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി അതില്‍ കണ്ടത് തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു.
ഇതുകൂടാതെ ഷവറില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം മാറുന്ന തന്റെ ദൃശ്യങ്ങളും ഫോണില്‍ കണ്ടതായി യുവതി കോടതിയില്‍ പറഞ്ഞു.
യുവാവ് തന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാനും വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഫോണ്‍ പിടിച്ചുവാങ്ങുകയും ദുബായ് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ‘അയാള്‍ ഫോണിലെ വീഡിയോ ക്ലിപ് ഡിലീറ്റ് ചെയ്തു. സീലിംഗില്‍ ക്യാമറ ഓണ്‍ ചെയ്ത് ഷവറിനെ ലക്ഷ്യമാക്കിയാണ് ഇയാള്‍ വെച്ചിരുന്നത്.
വിവിധ സ്ത്രീകളുടെ ഇത്തരത്തിലുള്ള നഗ്‌ന ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് യുവതികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു.
The 27-year-old was found secretly copying women's nudity using a mobile phone at various locations in his apartment in Al Muraqabad