---
title: "#meeramidhun |  ആ നടൻ തൃഷയെ മോശമായി പല തവണ സ്പർശിച്ചു; മീര മിഥുൻ"
english_title: "#actor#touched #Trisha #badly #several #times #MeeraMidhun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142694/actortouched-trisha-badly-several-times-meeramidhun"
published_at: "2023-08-31T08:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64effcc2c48a8_meera_and_trisha.jpg"
keywords: []
---

# #meeramidhun |  ആ നടൻ തൃഷയെ മോശമായി പല തവണ സ്പർശിച്ചു; മീര മിഥുൻ

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് തൃഷ. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം വിവിധ ഭാഷകളിൽ നിന്നായി കൈനിറയെ അവസരങ്ങളാണ് തൃഷയ്ക്ക് ലഭിക്കുന്നത്. 96 എന്ന 2018 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കാര്യമായി ഹിറ്റുകളൊന്നും തൃഷയ്ക്കില്ലായിരുന്നു.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് തൃഷ. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം വിവിധ ഭാഷകളിൽ നിന്നായി കൈനിറയെ അവസരങ്ങളാണ് തൃഷയ്ക്ക് ലഭിക്കുന്നത്. 96 എന്ന 2018 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കാര്യമായി ഹിറ്റുകളൊന്നും തൃഷയ്ക്കില്ലായിരുന്നു.

മാർക്കറ്റ് മൂല്യം കുറഞ്ഞിരിക്കെയാണ് പൊന്നിയൻ സെൽവൻ താരത്തിന്റെ ​ഗ്രാഫിന് പുതുജീവൻ നൽകിയത്. ഇത്രയും വർഷക്കാലം തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ടോപ് ലീ​ഗിൽ തുടരാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല. താര ജാഡകളില്ലാതെ പെരുമാറുന്ന നടിയാണ് തൃഷയെന്ന് അടുത്തിടെ നടൻ കാർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . ഹേറ്റേഴ്സ് കുറവാണെങ്കിലും തൃഷയെ രൂക്ഷമായി കുറ്റപ്പെടുത്തവരും ഉണ്ട്.

ഇതിലൊരാളാണ് ബി​ഗ് ബോസ് തമിഴിലൂടെ പ്രശസ്തി നേടി മീര മിഥുൻ. തൃഷ നായികയായി അഭിനയിച്ച ഒരു സിനിമയിൽ താൻ ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിനിമയിലെ ഹീറോ മോശമായ രീതിയിൽ തൃഷയുടെ ദേഹത്ത് കൈ വെച്ചു. തൊടാൻ പാടില്ലാത്ത സ്ഥലത്താണ് സ്പർശിച്ചത്. തുടരെ ഇവിടെ കൈ വെച്ചത് തൃഷയ്ക്ക് അസ്വസ്ഥതയുണ്ടാക്കി.

എന്നാൽ തൃഷ ഒന്നും പറഞ്ഞില്ല. കണ്ട് നിന്ന എനിക്ക് ദേഷ്യം വന്നു. പ്രതികരിച്ചാൽ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് തൃഷ മൗനം പാലിച്ചതെന്ന് മീര മിഥുൻ പറയുന്നു. നടന്റെ പേര് തുറന്ന് പറയാൻ മീര തയ്യാറായിട്ടില്ല. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ തൃഷ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/142694/actortouched-trisha-badly-several-times-meeramidhun)